പുനർനിർമിച്ച കൊറ്റൻകുടി പാലത്തിന്റെ സംരക്ഷണഭിത്തി നിർമാണം വൈകുന്നു

For full experience, Download our mobile application:
Get it on Google Play

എഴുമറ്റൂർ : ശോച്യാവസ്ഥയിലായ പാലം പുനർനിർമിച്ചെങ്കിലും അപകട സാധ്യത ഇരട്ടിക്കുന്നതായി പരാതി. പുനർനിർമിച്ച കൊറ്റൻകുടി പാലത്തിന്റെ സമീപന പാതയുടെ ഓരങ്ങളിലെ സംരക്ഷണഭിത്തി നിർമാണം വൈകുന്നതാണു യാത്രക്കാർക്കും നാട്ടുകാർക്കും ആശങ്കകൾക്ക് ഇടനൽകിയിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 17ന് ആണു പഴയപലം പൊളിച്ചു നീക്കി പുതിയ നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. പാലം പുനർനിർമാണവും ഓരത്തെ സംരക്ഷണ ഭിത്തിയും ഐറിഷിങ്ങും ടാറിങ്ങുമാണു പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്.

ജൂൺ രണ്ടാം വാരം പാലം ഗതാഗതത്തിനു തുറന്നുനൽകിയെങ്കിലും ഒരു മാസം പിന്നിട്ടും സമീപന പാതയുടെ സംരക്ഷണ ഭിത്തിനിർമാണം ആരംഭിച്ചിട്ടില്ല. പാതയോരങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കുന്നത് അസ്തിവാരത്ത് മണ്ണ് നീക്കൽ പ്രവൃത്തി മാത്രമാണു നടത്തിയിരിക്കുന്നത്. ഈ ഭാഗങ്ങളിൽ അപകട സൂചനയായി ചെറിയ പ്രതിബിംബ തൂണുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അമിത വേഗതത്തിലെത്തുന്ന വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെട്ടാൽ ഇരുവശങ്ങളിലേയും 12 അടിയിലധികം താഴ്ചയിലേക്കു പതിക്കും. സംരക്ഷണഭിത്തി നിർമാണം അടിയന്തിരമായി പൂർത്തീകരക്കണമെന്നാണു നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...