സീതത്തോട് പാലം നിർമ്മാണം സെപ്റ്റംബറിൽ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി : സീതത്തോട് പാലം നിർമ്മാണം സെപ്റ്റംബറിൽ ആരംഭിക്കും.
പതിറ്റാണ്ടുകളായ ഒരു നാടിന്റെ ആവശ്യമാണ് പാലം നിർമ്മാണത്തിലൂടെ സഭലമാകുന്നത്. അഡ്വ. കെ യു ജനീഷ്കുമാർ എം എൽ എയുടെ ഇടപെടലിന്റെ ഭാഗമായി കിഫ്‌ ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമ്മിക്കുന്നത്. നിലവിൽ 4മീറ്റർ മാത്രം വീതിയുള്ള പാലം പൊളിച്ചു 11മീറ്റർ വീതിയിലാണ് പുനർനിർമ്മിക്കുന്നത്. സെപ്റ്റംബറിൽ ഓണത്തിന് ശേഷം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കും. നിലവിലുള്ളതിൽ നിന്നും ഉയരത്തിൽ പണിയുന്ന പാലത്തിന്റെ അപ്രോച്ചു റോഡുകൾ കൂടി യാഥാർഥ്യമാകുന്നതോടെ സീതത്തോടിന്റ മുഖഛായതന്നെ മാറും. ശബരിമല, നിലക്കൽ തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കും ഗവി അടക്കമുള്ള വിനോദ സഞ്ചാരകേന്ദ്രത്തിലേക്കുമുള്ള പ്രധാനപാതകളിൽ ഒന്നിലാണ് പാലം നിലക്കുന്നത്.

മൂഴിയാർ ശബരിഗിരി, സീതത്തോട് കക്കാട് വൈദ്യുതി നിലയങ്ങളിലേക്കും സീതത്തോട് 220കെ വി സബ് സ്റ്റേഷനിലേക്കും വലിയ ലോറികളിൽ എത്തിക്കുന്ന ഉപകരണങ്ങൾ നിലവിലെ പാലത്തിൽ കൂടി കൊണ്ട് പോകാൻ കഴിയുമായിരുന്നില്ല. പുതിയപാലം യാഥാർഥ്യമാകുന്നതോടെ ദീർഘനാളുകളായുള്ള ജനങ്ങളുടെ സ്വപ്നം കൂടി പൂർത്തീകരിക്കപെടുന്നത്. കോട്ടയം ആസ്ഥാനമായുള്ള രാജി മാത്യു ആൻഡ് കമ്പനിയാണ് കരാറിൽ ഏർപ്പെട്ടിട്ടുള്ളത്. 3 മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കും. വിശദമായ പ്ലാനും അപ്രോച്ചു റോഡ് സർവ്വേ രേഖകളും എം എൽ എയുടെ നേതൃത്വത്തിൽ പരിശോധിച്ച് നിർമ്മാണ സമയക്രമം നിശ്ചയിച്ചു.
യോഗത്തിൽ എൽ എൽ എക്ക് പുറമെ സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിആർ പ്രമോദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബി ടി ഈശോ,
കെ ആർ എഫ് ബി എക്‌സികുട്ടീവ് എഞ്ചിനീയർ ദീപ, അസിസ്റ്റന്റ് എക്‌സികുട്ടീവ് എഞ്ചിനീയർ മനേഷ് പി വി, അസിസ്റ്റന്റ് എഞ്ചിനീയർ കലേഷ്, കരാർ കമ്പനി പ്രധിനിധികൾ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന് ; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

0
തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി...

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...