പത്തനംതിട്ട : കക്കാട്ട് കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പ്രൈമറി സ്കൂളിന്റെ മുമ്പിലേക്കുള്ള തിരുവാഭരണ പാത പുനരുദ്ധാരണ നിർമ്മാണം തുടങ്ങാനിരിക്കെ നിർമ്മാണത്തിൽ വൻ അഴിമതി നടത്തുവാൻ വേണ്ടി അണിയറ നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്റെ മകൻ അശ്വിൻ പി മോഹനന് വേണ്ടി റാന്നിയിൽ ഉള്ള ഒരു ലേബർ സൊസൈറ്റിയെകൊണ്ട് ടെൻഡർ നടപടികൾ പൂർത്തീകരിച്ചിരിക്കുകയാണ് ഈ ലേബർ സൊസൈറ്റി ഇതിനുമുമ്പും ഈ പഞ്ചായത്തിൽ നേതാവിന്റെ മകനുവേണ്ടി വർക്ക് എടുത്തു കൊടുത്തിട്ടുണ്ട് ( ഗവൺമെന്റ് ഹോസ്പിറ്റലിന്റെ . റൂഫിംഗ് പണി ).
200m മുകളിൽ നീളമാണ് ഈ റോഡിനുള്ളത് എന്നിരിക്കെ ഇപ്പോൾ ചെയ്യാൻ ഉദ്ദേശിക്കുന്നത് 143m മാത്രം. 2145680 രൂപയ്ക്ക് റോഡിന്റെ മുഴുവൻ നീളത്തിൽ പണി പൂർത്തീകരിക്കുവാൻ സാധിക്കുമായിരുന്നു. പഞ്ചായത്തിന്റെ അസിസ്റ്റന്റ് എൻജിനീയറെ സ്വാധീനിച്ച് എസ്റ്റിമേറ്റിൽ മാറ്റം വരുത്തിയിരിക്കുകയാണ്. ഈ റോഡിന്റെ ഇരു സൈഡും കെട്ടുന്നതിനുവേണ്ടി ബ്ലാസ്റ്റ് ചെയ്ത് ഉടച്ചെടുക്കുന്ന പാറ ഉപയോഗിക്കണമെന്ന് എസ്റ്റിമേറ്റിൽ പറയുമ്പോൾ മട്ടിയുള്ള ഉരുളൻകല്ലുകൾ ഉപയോഗിക്കുവാനുള്ള ശ്രമത്തിലാണ്. ശബരിമല വികസനത്തിന് വേണ്ടി പഞ്ചായത്തിലുള്ള ഫണ്ടാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്.