ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൃ​ഗാ​ശു​പ​ത്രി കെ​ട്ടി​ട നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

For full experience, Download our mobile application:
Get it on Google Play

അ​ടൂ​ർ : ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൃ​ഗാ​ശു​പ​ത്രി കെ​ട്ടി​ട നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്ത് മൃ​ഗാ​ശു​പ​ത്രി​ക്കു വേ​ണ്ടി സ്ഥ​ലം വാ​ങ്ങി കെ​ട്ടി​ടം പ​ണി​യാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടും നി​ർ​മാ​ണം അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്. സ്ഥ​ലം വാ​ങ്ങാ​ൻ അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​യി​രു​ന്നു പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും അ​നു​വ​ദി​ച്ച​ത്. സ്ഥ​ലം വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ഏ​റെ കാ​ല​താ​മ​സം നേ​രി​ട്ടു. നെ​ടു​മ​ണ്ണി​ൽ ത​ന്നെ​യു​ള്ള വ്യ​ക്തി​യി​ൽ നി​ന്നു​മാ​ണ് എ​ട്ടു സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി​യ​ത്. ഇ​തു വാ​ങ്ങി മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് സ്ഥ​ലം കൈ​മാ​റാ​ൻ തീ​രു​മാ​ന​മാ​യ​ത്. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു​ള്ള പ​ഞ്ചാ​യ​ത്ത് അ​നു​മ​തി​യി​ലും കാ​ല​താ​മ​സ​മു​ണ്ടാ​യി.

കെ​ട്ടി​ട​ത്തി​നാ​യി വ​കു​പ്പി​ൽ നി​ന്നും 50 ല​ക്ഷം വ​രെ അ​നു​വ​ദി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഫ​ണ്ടി​ൽ നി​ന്നും പ​ണം അ​നു​വ​ദി​ച്ചാ​ലും കെ​ട്ടി​ടം പൂ​ർ​ത്തി​യാ​ക്കാ​നാ​കും. നെ​ടു​മ​ൺ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പ​ഴ​യ കെ​ട്ടി​ട​ത്തി​ലാ​ണ് നി​ല​വി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ മൃ​ഗാ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ര​ണ്ടു മു​റി​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ൽ മൃ​ഗ​ങ്ങ​ളെ പ​രി​ശോ​ധി​ക്കു​വാ​നോ കു​ത്തി​വെയ്പ് ന​ൽ​കാ​നോ സൗ​ക​ര്യ​മി​ല്ല. പ​ഴ​യ കെ​ട്ടി​ടം ആ​യ​തി​നാ​ൽ ഭി​ത്തി​ക​ളി​ൽ വ്യാ​പ​ക​മാ​യ വി​ള്ള​ൽ വീ​ണി​ട്ടു​ണ്ട്. മു​ക​ൾ ഭാ​ഗ​ത്തെ കോ​ൺ​ക്രീ​റ്റ് ഇ​ള​കി​വീ​ണ് ദ്ര​വി​ച്ച ക​മ്പി​ക​ൾ തെ​ളി​ഞ്ഞു കാ​ണാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ഉപേക്ഷിക്കാനെത്തി ; പ്രതിയെ എക്സൈസ് പിടികൂടി

0
കൊച്ചി : കഞ്ചാവ് അടങ്ങിയ പാഴ്‌സലുകൾ ആളൊഴിഞ്ഞ പറമ്പിൽ തള്ളാൻ എത്തിയയാളെ...

ഡാമുകളിൽ വെള്ളമില്ല : വൈദ്യുതിപ്രതിസന്ധി രൂക്ഷം ; ലോഡ് ഷെഡ്ഡിങ് ദീർഘിപ്പിച്ചേക്കും

0
സീതത്തോട്‌(പത്തനംതിട്ട) : കാലവർഷം കുറഞ്ഞതോടെ വൈദ്യുതി ബോർഡിന്റെ സംഭരണികളിൽ ജലനിരപ്പ്‌ കുറഞ്ഞു....

അമേരിക്കയിൽ ഇന്ത്യക്കാരനു നേർക്ക് വംശീയ അധിക്ഷേപം ; 15 തവണ കുത്തി പരുക്കേൽപ്പിച്ചു

0
വാഷിങ്ടൺ : അമേരിക്കയിൽ ഇന്ത്യക്കാരനു നേർക്ക് വംശീയ അധിക്ഷേപവും ആക്രമണവും. അമേരിക്കയിലെ...

സ്ത്രീകൾക്ക് സ്വർണം സൂക്ഷിക്കാനുള്ള അറിവുണ്ട്, ഭർത്തൃവീട്ടുകാർക്ക് നൽകേണ്ട : ഹൈക്കോടതി

0
കൊച്ചി : വിദ്യാസമ്പന്നരായ പുതിയകാലത്തെ സ്ത്രീകൾ വിവാഹംകഴിഞ്ഞ് ഭർത്തൃവീട്ടിൽ എത്തിയാലുടൻ പണവും...