തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധിപ്പിക്കുന്ന റെയില്‍പ്പാത നിർമാണത്തിന് 1482.92 കോടി ആകെ പദ്ധതിച്ചെലവായി കണക്കാക്കിയിട്ടുള്ളതെന്ന് മന്ത്രി വി.എൻ. വാസവൻ. തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പാതിയാണ് നിർമിക്കുന്നത്. ഈ പാതയുടെ 9.02 കി.മി ദൂരവും ടണലിലൂടെയാണ് കടന്നു പോകുന്നതെന്നും എം.വി ഗോവിന്ദൻ, കടകംപള്ളി സുരേന്ദ്രൻ, വി. ജോയി, ഐ.ബി സതീഷ് എന്നവർക്ക് നിയമസഭയിൽ രേഖാമൂലം മന്ത്രി മറുപടി നൽകി. ബാലരാമപുരം, പള്ളിച്ചല്‍, അതിയന്നൂര്‍ വില്ലേജുകളില്‍പ്പെ ട്ട 4.697 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കല്‍ അന്തിമഘട്ടത്തിലാണ്.
വിഴിഞ്ഞം വില്ലേജില്‍പ്പെട്ട 0.829 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നത് പുരോഗമിച്ചു വരുന്നു. 5.526 ഹെക്ടർ സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെ 1482.92 കോടി രൂപയാണ് റെയില്‍പ്പാതക്കായുള്ള ആകെ പദ്ധതിച്ചെലവായി കണക്കാക്കിയിട്ടുള്ളത്. കൊങ്കൺ റെയിൽവേ കോർപറേഷനെ (കെ.ആർ.സി.എൽ) ആണ് റെയില്‍പ്പാത സ്ഥാപിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. കെ.ആർ.സി.എൽ തയാറാക്കിയ ഡി.പി.ആർ പ്രകാരം 10.7 കി.മി ദൈര്‍ഘ്യമുള്ള ഒരു റെയില്‍പ്പാതയാണ് വിഭാവനം ചെയ്തിട്ടുള്ളത്.കെ.ആർ.സി.എൽ തയാറാക്കിയ ഡി.പി.ആറിന് ദക്ഷിണ റെയില്‍വേയുടെ അംഗീകാരം 2022 മാര്‍ച്ചില്‍ ലഭിച്ചു.
പദ്ധതിക്ക് പാരിസ്ഥിതികാനുമതിയും ലഭ്യമായിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തേക്കുള്ള റെയില്‍ കണക്ടിവിറ്റി സംബന്ധിച്ച് കണ്‍സഷന്‍ എഗ്രിമെന്റ് പ്രകാരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ദേശീയ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന റെയില്‍പ്പാത സ്ഥാപിക്കേണ്ടത് 2022 മെ യ് മാസത്തിലായിരുന്നു. എ.വി.പി.പി. എല്ലുമായുള്ള പുതിയ സെറ്റില്‍മെന്റ് കരാര്‍ പ്രകാരം റെയി ല്‍ പാതസ്ഥാപിക്കേണ്ട അവസാന തീയതി ഇപ്പോള്‍ ഡിസംബര്‍ 2028 ആക്കി ദീര്‍ഘിപ്പിക്കുന്നതിനുള്ള നടപടി തുടങ്ങിയെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.