മുളക്കുഴ : സമ്പൂർണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി മുളക്കുഴ പഞ്ചായത്ത് 13-ാം വാർഡ് കളരിത്തറയിൽ ഉന്നതതല ജലസംഭരണിയുടെ നിർമാണം അവസാന ഘട്ടത്തിലേക്ക്. സംഭരണിയുടെ 75 ശതമാനം ജോലികൾ പൂർത്തിയായി. 6.5 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാനുള്ള ശേഷി ഇതിനുണ്ട്. പഞ്ചായത്ത് ലഭ്യമാക്കിയ 25 സെന്റ് സ്ഥലത്താണ് സംഭരണി നിർമിക്കുന്നത്. ഇതിനുള്ള പൈപ്പിടൽ ജോലികൾ പുരോഗമിക്കുകയാണ്. കൂടാതെ ഗാർഹിക കണക്ഷനുകളും നൽകുന്നുണ്ട്. അതേസമയം ചില വീട്ടുകാർ ഗാർഹിക കണക്ഷനുകൾ വേണ്ടെന്നും മറ്റു സ്രോതസ്സുകളുമുണ്ടെന്ന് പറയുന്നുണ്ട്. ഇപ്പോൾ ഗാർഹിക കണക്ഷൻ എടുത്തില്ലെങ്കിൽ പിന്നീട് ലഭിക്കാൻ ബുദ്ധിമുട്ടുകളുണ്ടാകുമെന്ന് ബോധ്യപ്പെടുത്തി അവരെക്കൂടി പദ്ധതിയുടെ ഭാഗമാക്കുന്നുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. എല്ലാവരെയും കുടിവെള്ള പദ്ധതിയുടെ ഭാഗമാക്കാനായി പഞ്ചായത്തിൽ യോഗം ചേർന്നിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























