Sunday, July 6, 2025 7:31 pm

അടൂര്‍ നിയോജക മണ്ഡലത്തിലെ നിര്‍മിതിയുടെ പ്രവര്‍ത്തനങ്ങള്‍ ജൂണില്‍ പൂര്‍ത്തിയാക്കണം : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂര്‍ നിയോജക മണ്ഡലത്തിലെ എംഎല്‍എ ശുപാര്‍ശ ചെയ്തിട്ടുള്ള ആസ്തി വികസന പദ്ധതികള്‍ക്കുള്ള എസ്റ്റിമേറ്റ് നിര്‍മിതി തയാറാക്കി ജൂണ്‍ 15-ന് അകം ഭരണാനുമതി ലഭ്യമാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നിര്‍മിതിക്ക് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള കാലാവധി ജൂണ്‍ 30ന് തീരുന്ന സാഹചര്യത്തിലാണ് അടിയന്തരമായി നടപടി സ്വീകരിക്കാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍ദേശിച്ചത്. അടൂര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍വഹിക്കുന്ന പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡെപ്യുട്ടി സ്പീക്കര്‍.

വെയ്റ്റിംഗ് ഷെഡുകളുടെ നിര്‍മാണം ഓഗസ്റ്റ് മാസത്തില്‍ പൂര്‍ത്തിയാക്കണം. സാങ്കേതിക തടസങ്ങളാല്‍ മുടങ്ങി കിടക്കുന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. അടൂര്‍ യു.ഐ.ടിക്കായി കെട്ടിട നിര്‍മാണത്തിനുള്ള ഭരണാനുമതി നല്‍കണമെന്നും, മണ്ഡലത്തിലെ മൂന്ന് സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടറുകള്‍ വാങ്ങുന്നതിനുള്ള ഭരണാനുമതി പുതുക്കി നല്‍കി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

പന്തളം മുനിസിപ്പാലിറ്റിയിലെ ആതിരമല ഐ.എച്ച്.ഡി.പി കോളനിയില്‍ നിലവിലുള്ള കുടിവെള്ള പദ്ധതിയുടെ വിപുലീകരണവും മോട്ടോര്‍ വാങ്ങലും വാട്ടര്‍ അതോറിറ്റി നടത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കടമ്പനാട് ശുദ്ധജല വിതരണ പദ്ധതിക്കായി മലങ്കാവ് ശുദ്ധീകരണ ശാലയ്ക്ക് 50 എച്ച്പി പമ്പ് സെറ്റും വാട്ടര്‍ അതോറിറ്റി സ്ഥാപിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, എഡിസി ജനറല്‍ കെ.ഇ. വിനോദ് കുമാര്‍, നിര്‍മിതി, പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, എല്‍എസ്ജിഡി, തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുണ്ടക്കൈ-ചൂരൽമല ദുരന്തം ; സിപിഐ വയനാട് ജില്ലാ സമ്മേളനത്തിൽ സർക്കാരിന് വിമർശനം

0
വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് മന്ത്രിസഭ ഉപസമിതി പോയ ശേഷം നടന്നത്...

അരുവാപ്പുലം ഊട്ടുപാറയിൽ പുലിയുടെ ആക്രമണത്തിൽ ആട് ചത്തു

0
കോന്നി : പാടം ഫോറസ്റ്റേഷൻ പരിധിയിൽ അരുവാപ്പുലം ഊട്ടുപാറ കോഴഞ്ചേരി മുരുപ്പിൽ...

കൊല്ലത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

0
കൊല്ലം: കൊല്ലം അലയമണ്‍ കരുകോണിന് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍...

കോട്ടയത്ത് പള്ളിയുടെ മുകളിൽ നിന്ന് വീണ് പള്ളിയിലെ സഹായി മരിച്ചു

0
കോട്ടയം: കോട്ടയം കുറുപ്പന്തറയിൽ പള്ളിയുടെ മുകളിൽ നിന്ന് വീണ് പള്ളിയിലെ സഹായി...