കോന്നി : നാടുമുഴുവൻ ഡെങ്കി പനി പടരുമ്പോൾ കോന്നി മെഡിക്കൽ കോളേജിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടം മാലിന്യം കുന്നുകൂടിയിട്ടും നീക്കം ചെയ്യുവാൻ നടപടിയില്ല. സെപ്റ്റിക് ടാങ്ക് പൊട്ടി കക്കൂസ് മാലിന്യങ്ങൾ അടക്കം പ്രദേശത്ത് പൊട്ടി ഒഴുകുന്നത് മൂലം പരിസരത്ത് ദുർഗന്ധം കാരണം നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ജാദൻ എന്ന സ്വകാര്യ കമ്പനിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
തൊഴിലാളികൾ താമസിക്കുന്ന ഷെഡിന് സമീപത്തായാണ് സെപ്റ്റിക് ടാങ്ക് പൊട്ടി ഒഴുകുന്നത്. ഒഴുകി ഇറങ്ങുന്ന മാലിന്യങ്ങൾ അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിൽ കൂടി കടന്നു പോകുന്ന തോട്ടിലേക്കാണ് എത്തുന്നത്. അച്ചൻകോവിലാറ്റിൽ ആണ് ഈ മലിന ജലം ചെന്ന് പതിക്കുന്നത്. കുടിവെള്ള പദ്ധതി അടക്കമുള്ള അച്ചൻകോവിലാറ്റിൽ ഒഴുകി ഇറങ്ങുന്ന മാലിന്യം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ആണ് പൊതു ജനങ്ങൾക്ക് വരുത്തുന്നത്.
ഒന്നാം വാർഡിലൂടെ ഒഴുകുന്ന തോട്ടിൽ സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള പദ്ധതിയെയും മാലിന്യം സാരമായി ബാധിക്കുന്നു. പത്തേക്കർ മുരുപ്പ് ഭാഗത്തേക്കുള്ള കുടിവെള്ള പദ്ധതിയുടെ കിണർ സ്ഥാപിച്ചിരിക്കുന്ന തോട്ടിലേക്കാണ് മനുഷ്യ വിസർജ്യം അടങ്ങിയ മാലിന്യങ്ങൾ ഒഴുകി ഇറങ്ങുന്നത്. സമീപ പ്രദേശങ്ങളിലെ കിണറുകളിൽ കോളി ഫോം ബാക്ടീരിയകളുടെ സാന്നിധ്യം വർദ്ധിക്കുന്നതിനും ഇത് കാരണമാകും. അച്ചൻകോവിലാറ്റിൽ പതിക്കുന്ന മലിന ജലം സമീപത്തെ പല ശുദ്ധജല കുടിവെള്ള പദ്ധതിയെയും സാരമായി ബാധിക്കും. ആരോഗ്യ വകുപ്പ് അധികൃതരും അരുവാപ്പുലം ഗ്രാമ പഞ്ചായത്തും വിഷയത്തിൽ അടിയന്തിരമായി ഇടപെടേണ്ടത് ആവശ്യമാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം.
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.