ഓണമെത്തിയിട്ടും പെൻഷനില്ലാതെ നിർമാണ തൊഴിലാളികൾ

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: ഓ​ണ​ക്കാ​ല​മെ​ത്തി​യി​ട്ടും പെ​ൻ​ഷ​നി​ല്ലാ​തെ നി​ർ​മാ​ണ​തൊ​ഴി​ലാ​ളി​ക​ൾ. ആ​നു​കൂ​ല്യ​ങ്ങ​ൾ മു​ട​ങ്ങി​യി​ട്ട് എ​ട്ട് മാ​സം പി​ന്നി​ടു​ന്നു. കേ​ര​ള കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് ദു​രി​ത​ത്തി​ലാ​കു​ന്ന​ത്. 1600 രൂ​പ പെ​ൻ​ഷ​നും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കു​മാ​യി പ്ര​തി​വ​ർ​ഷം ഇ​വ​രി​ൽ​നി​ന്ന് 600 രൂ​പ അം​ശാ​ദാ​യം പി​രി​ക്കു​ന്നു​ണ്ട്. പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​യി 2021ൽ 60 ​വ​യ​സ്സ്​ പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് ഇ​തു​വ​രെ പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ത്ത​തി​ന് പു​റ​മേ​യാ​ണ് നേ​ര​ത്തേ​മു​ത​ൽ പെ​ൻ​ഷ​ൻ ല​ഭി​ച്ചി​രു​ന്ന​വ​ർ​ക്ക് ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​മാ​യി പെ​ൻ​ഷ​ൻ മു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

ക്ഷേ​മ നി​ധി ബോ​ർ​ഡി​ലേ​ക്കു​ള്ള സെ​സ് പി​രി​വ് ഇ​ഴ​യു​ന്ന​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ നി​ധി​യി​ലേ​ക്കു​ള്ള സെ​സ് പി​രി​വി​ന്‍റെ ചു​മ​ത​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്. കേ​ര​ള​ത്തി​ൽ ഈ ​ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്ന​ത് തൊ​ഴി​ൽ വ​കു​പ്പാ​ണ്. പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ സെ​സ് പി​രി​വി​ന്‍റെ ചു​മ​ത​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, നാ​ളു​ക​ൾ ക​ഴി​ഞ്ഞി​ട്ടും സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക​മാ​യി തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...