പത്തനംതിട്ട : പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും ചേര്‍ന്ന് ദേശീയ ഉപഭോക്തൃ ദിനത്തില്‍ ഉപഭോക്തൃ തര്‍ക്ക കേസുകള്‍ക്ക് മാത്രമായി കമ്മീഷന്‍ ഹാളില്‍ അദാലത്ത് നടത്തി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അദാലത്ത് ഉദ്ഘാടനം ചെയ്തു. സിഡിആര്‍സി പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ അധ്യക്ഷത വഹിച്ചു.
കമ്മീഷന്‍ അംഗങ്ങളായ എന്‍. ഷാജിതാ ബീവി, നിഷാദ് തങ്കപ്പന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. സി.വി. ജ്യോതിരാജ്, റെജി റ്റി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗത്തെ തുടര്‍ന്ന് നടത്തിയ അദാലത്തില്‍ 105 കേസുകള്‍ പരിഗണിച്ചു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി നിയോഗിച്ച അഭിഭാഷകരായ എ. ഷെബീര്‍ അഹമ്മദ്, എന്‍.ഷാജിമോന്‍, എസ്.റ്റി ശ്രീദേവി എന്നിവര്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് സഹായിച്ചു.