ഉപഭോക്തൃഫോറം വിധി പാലിക്കാതിരുന്ന കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് വാറന്റ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ഉപഭോക്തൃഫോറം വിധി പാലിക്കാതിരുന്നതു ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജിയില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് വാറന്റ്.തൃശൂര്‍ പൂങ്കുന്നം ഗോപീകൃഷ്ണയിലെ ചന്ദ്രാംഗദമേനോന്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗം അസിസ്റ്റന്റ് സെക്രട്ടറിക്കും കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും എതിരെ വിധി.ചന്ദ്രാംഗദ മേനോന് വൈദ്യുതി കുടിശികയാരോപിച്ച്‌ 72,155 രൂപയുടെ ബില്‍ നല്‍കിയിരുന്നു. ഇതു ചോദ്യം ചെയ്ത് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ബില്‍ റദ്ദാക്കാനും 1000 രൂപ ചെലവ് നല്‍കാനും വിധിച്ചു. എന്നാല്‍ ഇതു നടപ്പാക്കിയില്ല. തുടര്‍ന്ന് ഹര്‍ജി ഫയല്‍ ചെയ്തു.ഹര്‍ജി പരിഗണിച്ച പ്രസിഡന്റ് സി.ടി സാബു, മെമ്പര്‍മാരായ എസ്. ശ്രീജ, ആര്‍.രാംമോഹന്‍ എന്നിവരടങ്ങിയ ഉപഭോക്തൃ ഫോറം എതിർകക്ഷികള്‍ക്ക് പോലീസ് മുഖേന വാറന്റ് അയക്കുവാന്‍ ഉത്തരവിട്ടു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വര്‍ഷം വരെ തടവിന് ശിക്ഷിക്കുവാന്‍ ഉപഭോക്തൃ ഫോറത്തിന് അധികാരമുണ്ട്. ഹര്‍ജിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ്...

0
തിരുവനന്തപുരം: വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ...

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസ് ; പ്രതി ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു

0
കോഴിക്കോട്: കോഴിക്കോട് പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായി പ്രതി...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ സമരവേദിയായ ജന്തർ മന്ദർ

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ...

ജനാധിപത്യത്തില്‍ ആരും ഭയപ്പെടരുത് ; നിങ്ങള്‍ ഭയപ്പെടുന്നില്ലെങ്കിൽ ഈ സര്‍ക്കാരിന് മുന്നില്‍ തല കുനിക്കുന്നില്ലെങ്കില്‍...

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍...