കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പ്പന ശാല തുറക്കണം ; സിഐടിയുവിന്‍റെ കുത്തിയിരിപ്പ് സമരം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

കാസ‍ര്‍കോട് : ചെറുവത്തൂരിലെ കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പ്പന ശാല തുറക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയുവിന്‍റെ കുത്തിയിരിപ്പ് സമരം തുടരുന്നു. പ്രാദേശിക പ്രശ്നം മാത്രമാണെന്നും പരിഹരിക്കുമെന്നും സിപിഎം ജില്ലാ നേതൃത്വം പറയുമ്പോഴും ജില്ലയിലെ പാര്‍ട്ടി ശക്തി കേന്ദ്രത്തില്‍ സിഐടിയു സമരം തുടരുകയാണ്. ചെറുവത്തൂരിലെ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പന ശാലയില്‍ നിന്ന് മദ്യം മാറ്റുന്നത് തടയാനാണ് സിഐടിയു ചുമട്ട് തൊഴിലാളികള്‍ കാവലിരിക്കുന്നത്. ഒരു ദിവസം മാത്രം പ്രവര്‍ത്തിച്ച ശേഷം ചെറുവത്തൂരിലെ മദ്യവില്‍പ്പന ശാല നവംബര്‍ 24 നാണ് പൂട്ടിയത്. സമീപത്തെ ബാറിന് വേണ്ടി ഉന്നത ഇടപെടലിനെ തുടര്‍ന്നാണിതെന്നാണ് സിഐടിയു ആരോപണം.

തങ്ങളുടെ തൊഴില്‍ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് സമരമെന്ന് ചുമട്ട് തൊഴിലാളികള്‍ പറയുന്നു. കൊടികുത്തിയുള്ള ഈ കുത്തിയിരിപ്പ് സമരം ഒരാഴ്ചയായി. ജില്ലയിലെ സിപിഎം ശക്തി കേന്ദ്രമാണ് ചെറുവത്തൂര്‍. ത്രിതല പഞ്ചായത്തുകള്‍ എല്ലാം ഭരിക്കുന്നത് സിപിഎം. സിഐടിയു സമരം നീളുമ്പോഴും പ്രശ്നം പരിഹരിക്കുമെന്ന ഒഴുക്കന്‍ മറുപടിയിലാണ് സിപിഎം ജില്ലാ നേതൃത്വം. ചെറുവത്തൂരിലെ കൊടികുത്തി സമരത്തിന് പിന്തുണയുമായി ഓട്ടോ തൊഴിലാളികളും രംഗത്തെത്തിയിട്ടുണ്ട്. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സമീപ പ്രദേശങ്ങളിലെ സിഐടിയു പ്രവര്‍ത്തകരും എത്തുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം ; ഉദ്യോ​ഗസ്ഥർ ഓഫീസ് പൂട്ടിപ്പോയെന്ന് ആരോപണം ; വിളിച്ചാലും ഫോണെടുക്കുന്നില്ലെന്ന്...

0
പാലക്കാട്‌: പാലക്കാട്‌ മുതലമടയിൽ ഉദ്യോ​ഗസ്ഥർ കെഎസ്ഇബി ഓഫീസ് പൂട്ടി പോയെന്ന് ആരോപിച്ച്...

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...