ഉപഭോക്തൃ പരാതിപരിഹാര സംവിധാനങ്ങൾ കൂടുതൽ ജനകീയമാക്കും : മന്ത്രി ജി.ആർ.അനിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :ഉപഭോക്തൃ പരാതികൾക്ക് പരിഹാരം കാണാനുള്ള സർക്കാർ സംവിധാനങ്ങൾ കൂടുതൽ ജനകീയമാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ.അനിൽ. ദേശീയ ഉപഭോക്ത്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഓൺലൈൻ വിൽപ്പനയുടെയും മൾട്ടി ലെവൽ  മാർക്കറ്റിംഗിന്റെയും കാലഘട്ടത്തിൽ ഉപഭോക്തൃ സേവന, തർക്ക പരിഹാര സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ട്. ഇതിനായി തർക്ക പരിഹാര സേവനങ്ങൾക്ക് ഓൺലൈൻ, വീഡിയോ കോൺഫറൻസിങ് മാർഗ്ഗങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കും. സ്‌കൂൾ – കോളേജ് തലത്തിൽ ആയിരം ബോധവൽക്കരണ ക്ലബ്ബുകൾ സ്ഥാപിച്ച് വിദ്യാർഥികളെ ഉപഭോക്തൃ സേവന പ്രചാരകരാക്കുമെന്നും മന്ത്രി പറഞ്ഞു. ഉപഭോക്തൃ ശാക്തീകരണത്തിലും ഉപഭോക്തൃ സംസ്‌കാരത്തിലും കേരളം ഏറെ മുന്നിലാണ്. തർക്കപരിഹാരം ബോധവൽക്കരണം നയരൂപീകരണം എന്നിങ്ങനെ സമസ്തമേഖലകളിലും ഉപഭോക്തൃ ശാക്തീകരണത്തിനും സേവനങ്ങൾക്കുമായി സർക്കാർ ഫലപ്രദമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഗുണഭോക്താക്കൾ തർക്കപരിഹാര കമ്മീഷൻ സേവനം നല്ല തോതിൽ  ഉപയോഗപ്പെടുത്തുന്നുണ്ടെന്നും സമയബന്ധിതമായി തർക്കങ്ങൾ പരിഹരിക്കാൻ കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഉപഭോക്തൃ പരാതി പരിഹാര നിരക്ക് അൻപത് ശതമാനത്തിൽ നിന്ന് നിലവിൽ 168 ശതമാനമായി വർധിച്ചിട്ടുണ്ട്. നമ്മുടെ കമ്മീഷനുകൾ ഫലപ്രദമായി പ്രവർത്തിക്കുന്നു എന്നതിന് തെളിവാണ് തർക്ക പരിഹാരത്തിനുള്ള വേഗവും വർധനവും. കമ്മീഷനുകൾ പോലീസ് സഹായത്തോടെ വിധി നടപ്പാക്കാൻ കൂടി തുടങ്ങിയപ്പോൾ ജനങ്ങളിൽ കൂടുതൽ വിശ്വാസ്യതയും പരിഹാരമുണ്ടാകുമെന്നുള്ള ഉറപ്പുമുണ്ടായെന്ന്  മന്ത്രി പറഞ്ഞു.
ചടങ്ങിൽ അഡ്വ.ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിച്ചു. വഴുതക്കാട് വാർഡ് കൗൺസിലർ അഡ്വ.രാഖി രവികുമാർ, തൈക്കാട് വാർഡ് കൗൺസിലർ മാധവദാസ് ജി, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് പി.വി.ജയരാജൻ, കൺസ്യൂമർ കമ്മീഷൻ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.എൻ.ജി.മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...