വിലക്കുറവുമായി കണ്‍സ്യൂമര്‍ഫെഡ് സ്‌കൂള്‍ വിപണി സ്റ്റാള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സ്‌കൂള്‍ തുറക്കാറായില്ലേ, കുട്ടികള്‍ക്ക് ആവശ്യമുളള പഠനോപകരണങ്ങള്‍ വാങ്ങിയോ? വിപണിയിലെ വില പ്രശ്‌നമാണോ. വിഷമിക്കണ്ട, വിലക്കുറവില്‍ പഠനോപകരണം വാങ്ങാന്‍ അവസരമൊരുക്കുകയാണ് എന്റെ കേരളം മേളയിലെ കണ്‍സ്യൂമര്‍ ഫെഡ്. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ സ്‌കൂള്‍ വിപണി സ്റ്റാള്‍ ജനശ്രദ്ധ നേടി.

മേളയിലെ സന്ദര്‍ശകര്‍ ഇരട്ടി സന്തോഷത്തിലുമായി. വിലക്കുറവില്‍ സാധനവും വാങ്ങാം, മക്കളോടൊത്ത് കാഴ്ച കണ്ട് യാത്രയും ചെയ്യാം. അതും കയ്യിലൊതുങ്ങുന്ന ബജറ്റില്‍. ബുക്ക്, ബാഗ്, പേന, പേപ്പര്‍, കുട, സ്‌കെയില്‍, സ്‌കൂള്‍ ബോക്‌സ്, വാട്ടര്‍ ബോട്ടില്‍, പെന്‍സില്‍ തുടങ്ങി കുട്ടികള്‍ക്ക് വേണ്ടതെല്ലാം പൊതു വിപണിയെ അപേക്ഷിച്ച് വിലക്കുറവില്‍ ഒരു കുടകീഴില്‍ ലഭ്യമാണെന്നതാണ് സ്റ്റാളിന്റെ പ്രത്യേകത. വമ്പന്‍ വിലക്കുറവിന് പുറമേ ഗുണമേന്മയുള്ള ഉല്‍പ്പന്നവും വിപണിയിലെത്തിച്ച കണ്‍സ്യൂമര്‍ഫെഡ് സ്റ്റാളില്‍ വന്‍തിരക്കാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...