കൊച്ചി: നാറ്റ്പാക്ക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ബാറ്റ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കണ്ടെയ്‌നര്‍-ട്രെയിലര്‍ തൊഴിലാളികള്‍ സെപ്റ്റംബര്‍ നാലു മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ട്രേഡ് യൂനിയന്‍ കോഓഡിനേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ബോണസ് ഓണത്തിനു മുമ്പ് വിതരണം ചെയ്യണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളുന്നയിച്ച് സംസ്ഥാന ലേബര്‍ കമീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
കണ്ടെയ്‌നര്‍ മേഖലയില്‍ കാലാകാലങ്ങളായി ട്രക്കുടമ സംഘടന പ്രഖ്യാപിച്ച വാടകയും ബാറ്റയുമാണ് നിലനില്‍ക്കുന്നത്. ഏറ്റവുമൊടുവില്‍ 2016ല്‍ നിശ്ചയിച്ച വാടക ആരും നടപ്പാക്കിയിട്ടില്ല. നാറ്റ്പാക്ക് നിജപ്പെടുത്തിയ ബാറ്റ ലഭ്യമാക്കണമെന്ന് തൊഴിലാളികളും ട്രക്കുടമകളും ഒരുപോലെ ആവശ്യപ്പെടുകയാണ്. സര്‍ക്കാര്‍ അംഗീകൃത ബാറ്റ ലഭ്യമാക്കുക, കരാര്‍ ലംഘിച്ച ട്രക്കുടമ സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.