കൊച്ചി: കൊച്ചിയില്‍ മധ്യവയ്സ്‌കനെ തലയ്ക്ക് അടിച്ചുവീഴ്ത്തി. പൊക്കന്‍ വിപിന്‍ എന്നറിയപ്പെടുന്ന ബിപീഷാണ് ആക്രമണം നടത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ഗ്രാഫിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ബിപിഷും ഗ്രാഫിന്‍ എന്ന ഫോര്‍ട്ട്കൊച്ചി സ്വദേശിയും നേരത്തെ സുഹൃത്തുക്കളായിരുന്നു.
അടുത്തിടെ സാമ്പത്തിക പ്രശ്നങ്ങളെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇന്നലെ ടൗണ്‍ഹാളിന് സമീപം പരമാര ജങ്ഷന് സമീപത്തുവച്ച് ഇവര്‍ തമ്മില്‍ കണ്ടുമുട്ടിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഇരുമ്പ് പൈപ്പുകൊണ്ട് ബിപീഷ് ഗ്രാഫിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് നിലത്തുവീണ ഇയാളെ ബിപീഷ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആശുപത്രി അധികൃതരില്‍ നിന്ന് വിവരം ലഭിച്ച നോര്‍ത്ത് പോലീസ് ബിപീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.