പത്തനംതിട്ട : ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 ല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു.
തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 33 (എം.ജി.എം പുത്തന്‍ചിറ ഭാഗം), വാര്‍ഡ് 26 (പൂര്‍ണമായും) കിഴക്കും മുറി, വാര്‍ഡ് 18 (കുരുടന്‍ മല ഭാഗം), കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (തേവര മുഴുവനായും), മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (താലൂക്ക് ആശുപത്രി ജംഗ്ഷന്‍ മുതല്‍ മഞ്ഞത്താനം തട്ടിക്കല്‍ ഭാഗം വരെ), കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ് (മതിയന്‍ചിറ ഭാഗം) എന്നീ പ്രദേശങ്ങളെ ഏപ്രില്‍ 16 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.