പത്തനംതിട്ട : കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ ഇളവുകള്‍ ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ഇവിടെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കു മാത്രമേ പ്രവര്‍ത്തന അനുമതിയുള്ളു. ഉച്ചയ്ക്ക് രണ്ടുവരെ മാത്രമാണ് അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് കണ്ടെയ്ന്‍മെന്റ് സോണില്‍ അനുമതി.
ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (മഞ്ഞക്കടമ്പ് ജംഗ്ഷന്‍ മുതല്‍ വാഴത്തോപ്പില്‍ ഭാഗം വരെ), പന്തളം മുനിസിപ്പാലിറ്റി വാര്‍ഡ് 32 (മന്നത്ത് കിളത്തയ്യത്ത് ഭാഗം), വാര്‍ഡ് 33 (പുതുമന, വാലിയില്‍ വടക്കേചെറുകോണം എന്നീ പ്രദേശങ്ങള്‍), തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (ചുവട്ടുപാറ ഭാഗം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (കൂലിപ്പാറ അറഞ്ഞിക്കല്‍ പ്രദേശം) ദീര്‍ഘിപ്പിക്കുന്നു, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06,07 (പൂര്‍ണമായും), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 (പിടന്നപ്ലാവ് കുരുന്നംവേലി ഭാഗം), വാര്‍ഡ് 09 (രാജീവ് ഗാന്ധി കോളനി ഭാഗം)എന്നീ പ്രദേശങ്ങളില്‍ ജൂണ്‍ 16 മുതല്‍ ജൂണ്‍ 23 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.