തിരുവനന്തപുരം: കണ്ടയ്ന്‍മെന്റ് സോണില്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ സംസ്ഥാനത്തെ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പുകള്‍, വാഹന ഷോ റൂമുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുകൊണ്ടുവേണം ഇവ പ്രവര്‍ത്തിക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അനുവദിച്ച കടകള്‍ തുറക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഞായറാഴ്ച കടകള്‍ക്കും മറ്റും ഒഴിവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റംസാന്‍ കാലമായതിനാല്‍ ഭക്ഷണം പാഴ്സല്‍ നല്‍കുന്ന റസ്റ്റോറന്റുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും ഉച്ചയ്ക്കു ശേഷം സാധാരണ പോലെ പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.റെഡ്സോണില്‍ ആണെങ്കില്‍പോലും കണ്ടയ്ന്‍മെന്റ് സോണില്‍ മാത്രമാണ് റോഡുകള്‍ അടച്ചിടുക. നിബന്ധനകള്‍ക്ക് വിധേയമായി ഇവിടങ്ങളില്‍ വാഹന ഗതാഗതം അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.