പത്തനംതിട്ട : ജില്ലാ ആസ്ഥാനമായ പത്തനംതിട്ട നഗരം വീണ്ടും അടഞ്ഞുകിടക്കും. പത്തനംതിട്ട നഗസഭയിലെ എല്ലാ വാര്‍ഡുകളിലും ജൂലൈ 22 മുതല്‍ ഏഴു ദിവസത്തേക്കും, തിരുവല്ല നഗരസഭയിലെ വാര്‍ഡ് 19 ലും ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17 ലും ജൂലൈ 20 മുതല്‍ ഏഴു ദിവസത്തേക്കും, കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12, 13, 17 ല്‍ ജൂലൈ 22 മുതല്‍ ഏഴു ദിവസത്തേക്കുമാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചത്.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നത് കണക്കിലെടുത്തും മുന്‍പ് ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിച്ച സാഹചര്യത്തിലും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പി ച്ച് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പ്രഖ്യാപിച്ചത്.
പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
അടൂര്‍ നഗരസഭയിലെ എല്ലാ വാര്‍ഡുകളും, മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട്, പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന്, കോന്നി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, 16 എന്നീ സ്ഥലങ്ങളില്‍ ജൂലൈ 20 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം പ്രഖ്യാപിച്ചു.
കണ്‍ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും 15 വാര്‍ഡുകളെ ഒഴിവാക്കി
പന്തളം നഗരസഭയിലെ വാര്‍ഡ് 31, 32, തിരുവല്ല നഗരസഭയിലെ വാര്‍ഡ് 14, 20, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12, അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട്, മൂന്ന്, അഞ്ച്, നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ്, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന്, ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട്, 13, മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ്, കടപ്ര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട്, ഒന്‍പത് എന്നീ സ്ഥലങ്ങളെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.