കോഴഞ്ചേരി സി.എഫ്.എല്‍.റ്റി.സി രണ്ടു ദിവസത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാകും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുള മണ്ഡലത്തിലെ കോഴഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ രണ്ട് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ അറിയിച്ചു. സിഎഫ്എല്‍റ്റിസിയായി പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് നഴ്‌സിംഗ് ഹോസ്റ്റല്‍ സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി എംഎല്‍എ വിലയിരുത്തി.

ഗ്രൗണ്ട് ഫ്‌ളോര്‍ ഉള്‍പ്പടെ ആറു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ 350 കിടക്കകളാണ് രോഗികള്‍ക്കായി ക്രമീകരിച്ചിരിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. ഇവിടെ രോഗികള്‍ക്കായും ഡോക്ടേഴ്‌സ് ഉള്‍പ്പടെ ജീവനക്കാര്‍ക്കായും റെഡ് സോണ്‍, ഗ്രീന്‍ സോണ്‍ എന്നിങ്ങനെ രണ്ടു മേഖലകളായി തിരിച്ചിട്ടുണ്ട്. രോഗികള്‍ കിടക്കുന്ന ഭാഗം റെഡ് സോണിലാണ് ഉള്‍പ്പെടുന്നത്. ആരോഗ്യ വകുപ്പ് ജീവനക്കാര്‍കാര്‍ക്ക് ഉപയോഗിക്കുന്നതിനാണ് ഗ്രീന്‍ സോണ്‍. കാറ്റഗറി ബിയില്‍ ഉള്‍പ്പെട്ട രോഗികളെ ഇവിടെ ചികില്‍സിക്കാന്‍ കഴിയും. രോഗബാധ ഗുരുതരമായവര്‍ക്ക് വേണ്ടി ഓക്‌സിജന്‍ സാകര്യങ്ങളോടു കൂടിയ ഒബ്‌സര്‍വേഷന്‍ മുറി ഗ്രീന്‍ സോണിന് സമീപം ക്രമീകരിച്ചിട്ടുണ്ട്. അതിനാല്‍ പെട്ടെന്ന് തന്നെ രോഗ നില കൃത്യമായി മനസിലാക്കാനും സാധിക്കും. ഇത് കൂടാതെ എക്‌സറേ യൂണിറ്റും ലാബ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സി.എഫ്.എല്‍.റ്റി.സിയിലുള്ളവരുടെ സ്രവ പരിശോധനയോടൊപ്പം തന്നെ പ്രമേഹം പോലെയുള്ള മറ്റ് അസുഖങ്ങളുടെ ടെസ്റ്റുകള്‍ നടത്തുന്നതിന് ലാബ് സൗകര്യം ഉപയോഗിക്കാമെന്ന് എംഎല്‍എ പറഞ്ഞു. സി.എഫ്.എല്‍.റ്റി.സിയിലെ എല്ലാ നിലകളിലും ആളുകള്‍ക്ക് കുടിക്കുന്നതിനായി വാട്ടര്‍ ഫില്‍റ്റര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ചൂടു വെളളവും ഇതോടൊപ്പം ലഭിക്കും. കൂടാതെ എല്ലാ മുറികളിലും ഓരോരുത്തര്‍ക്കും പ്രത്യേകം ബെഡ്, കസേര, മെത്ത, പാത്രം എന്നിങ്ങനെ അത്യാവശ്യം വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

സി.എഫ്.എല്‍.റ്റി.സിയില്‍ കിടക്കുന്ന രോഗികള്‍ക്ക് ഡോക്ടറുമായി കാണുന്നതിനും, ചികില്‍സയെ പറ്റി അറിയുന്നതിനും ടെലി മെഡിസിന്‍ സൗകര്യം ക്രമീകരിക്കും. 24 മണിക്കൂറും രണ്ട് ഡോക്ടറുമാരുടെ സേവനം ഇവിടെയുണ്ടാകും.
ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ രോഗികളുടെ വിവരങ്ങള്‍ ഉള്‍പ്പടെയുള്ള കേസ് ഷീറ്റുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഗ്രീന്‍ സോണില്‍ നിന്നു കൊണ്ട് തന്നെ ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ അവസ്ഥ മനസിലാക്കുന്നതിന് സാധിക്കും. ഗുരുതരാവസ്ഥയിലുള്ളവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്കു മാറ്റും, 90 ബെഡ്ഡുകളോടു കൂടിയ ഐസിയു ജില്ലാ ആശുപത്രിയില്‍ ഇതിനായി പ്രത്യേകം ഒരുക്കിയിട്ടുണ്ട്.
എംഎല്‍എ യോടൊപ്പം കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രകാശ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ഷാജി തമ്പി,
മൂത്തുറ്റ് നഴ്‌സിംഗ് ഹോസ്റ്റല്‍ സി.എഫ്.എല്‍.റ്റി.സിയുടെ ചുമതലയുള്ള ഡോ. ഹരികൃഷ്ണന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...