ന്യൂഡല്‍ഹി : വരാനിരിക്കുന്നത് തുടർച്ചയായ ബാങ്ക് അവധി. മാർച്ച് 27 മുതൽ ഏപ്രിൽ 4 വരെ രണ്ട് ദിവസമേ ബാങ്ക് പ്രവൃത്തിക്കൂ. 27 നാലാം ശനിയും 28 ഞായറാഴ്ചയുമാണ്. 29 ന് ഹോളി അവധിയായതിനാൽ ചില ബാങ്കുകൾ പ്രവർത്തിക്കില്ല. സാമ്പത്തിക വർഷം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 31നും ഏപ്രിൽ ഒന്നിനും കസ്റ്റമർ സർവ്വീസ് ഉണ്ടായിരിക്കില്ല. ഏപ്രിൽ രണ്ടിന് ദു:ഖവെള്ളിയായതിനാൽ ബാങ്ക് പ്രവർത്തിക്കില്ല. ഏപ്രിൽ 4 ഞായറാഴ്ച അവധിയാണ്. ഫലത്തിൽ 9 ദിവസത്തിൽ ഏഴ് ദിവസവും ബാങ്ക് അവധി ആയിരിക്കും.
വരാനിരിക്കുന്നത് തുടർച്ചയായ ബാങ്ക് അവധി ; മാർച്ച് 27 മുതൽ ഏപ്രിൽ 4 വരെ രണ്ട് ദിവസമേ ബാങ്ക് പ്രവര്‍ത്തിക്കൂ
RECENT NEWS
Advertisment