ജയിച്ചാല്‍ അങ്ങാടി – കൊറ്റനാട് കുടിവെള്ള പദ്ധതി പ്രാവർത്തികമാക്കും ; പ്രമോദ് നാരായണന്‍ റാന്നി – എല്‍.ഡി.എഫ്

For full experience, Download our mobile application:
Get it on Google Play

റാന്നി : അവസരം തന്നാല്‍ അങ്ങാടി – കൊറ്റനാട് കുടിവെള്ള പദ്ധതി പ്രാവർത്തികമാക്കുവാൻ അടിയന്തര ഇടപെടൽ നടത്തുമെന്ന് എൽഡിഎഫ് റാന്നി നിയോജക മണ്ഡലം സ്ഥാനാർഥി അഡ്വ പ്രമോദ് നാരായൺ ജനങ്ങൾക്ക് ഉറപ്പുനൽകി. കൊറ്റനാട് പഞ്ചായത്തിൽ നൽകിയ സ്വീകരണത്തിന് നന്ദി പറയവേയാണ് ഈ ഉറപ്പ് നല്‍കിയത്.

നദികളില്ലാത്ത കൊറ്റനാട് പഞ്ചായത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശം ആണെന്ന് മനസ്സിലായി. രാജു ഏബ്രഹാം എം എൽ എ ഇടപെട്ട് എൽഡിഎഫ് സർക്കാർ അനുമതി നൽകിയ കൊറ്റനാട് – അങ്ങാടി കുടിവെള്ള പദ്ധതിക്ക് ട്രീറ്റ്മെന്റ്  പ്ലാന്റ്  സ്ഥാപിക്കാൻ ജനകീയസമിതി സ്ഥലം വാങ്ങി നൽകിയ കാര്യവും അറിഞ്ഞു. ഇനി പദ്ധതി എത്രയും വേഗം പ്രാബല്യത്തിൽ വരുത്തി കുടിവെള്ള ലഭ്യത ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. പെരുമ്പെട്ടിയിലെ കൈവശ കർഷകരുടെ പട്ടയം നൽകുന്നതിലെ തടസ്സമാണ് മറ്റൊരു പ്രശനം. ഇത് എത്രയുംവേഗം പരിഹരിച്ച് പട്ടയം ലഭ്യമാക്കാൻ താൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ അത്യാലിൽ നിന്ന് ആരംഭിച്ച സ്വീകരണ പരിപാടി ബിനു വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രകാശ് പി സാം അധ്യക്ഷത വഹിച്ചു. സ്വീകരണം വൈകിട്ട് വൃന്ദാവനത്ത് സമാപിച്ചു . എം വി വിദ്യാധരൻ , ആലിച്ചൻ ആറൊന്നിൽ , പി ആർ പ്രസാദ്, അഡ്വ. മനോജ് ചരളേൽ, ജോർജ്ജ് എബ്രഹാം, സാംകുട്ടി പാലയ്ക്കാ മണ്ണിൽ, കെ സതീഷ് ബഹനാൻ ജോസഫ് , അഭിലാഷ് കെ നായർ , പൊന്നച്ചൻ കാക്കമല, സന്തോഷ് കെ ചാണ്ടി, വി പ്രസാദ് , ലീല ഗംഗാധരൻ , എസ് എസ് സുരേഷ് , ബാബു ചാക്കോ , ഇ കെ അജി എന്നിവർ സംസാരിച്ചു.

ബുധനാഴ്ച പകൽ 3 ന് അട്ടത്തോട്ടിൽ നിന്ന് സ്വീകരണം ആരംഭിക്കും . നാറാണം തോട് , കിസുമം, തുലാപ്പള്ളി വഴി അറയാഞ്ഞിലിമണ്ണിൽ സമാപിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....