തുടർച്ചയായ പ്രതിപക്ഷ പ്രതിഷേധം ; നിയമസഭ നാളെ പിരിയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭ നാളെ പിരിയും. സഭാ നടപടികൾ ഗില്ലറ്റിൻ ചെയ്യാൻ ധാരണയായി. തുടർച്ചയായ പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ധനവിനിയോഗ ബിൽ അടക്കം ഒമ്പത് ബില്ലുകൾ നാളെ പാസാക്കും. രണ്ട് ഫിനാൻസ് ബില്ലുകൾക്ക് പുറമേ നേറ്റിവിറ്റി കാർഡ് ബില്ലും സഭ നാളെ പാസാക്കും. അതേസമയം ശബരിമല സ്വർണക്കൊള്ളയിലും തന്ത്രിയുടെ അറസ്റ്റിലും നിയമസഭ ഇന്നും പ്രക്ഷുബ്ധമാണ്. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭാനടപടികളിൽ നിന്ന് വിട്ടുനിന്ന പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

സ്വർണക്കൊള്ളയിൽ പ്രധാന പ്രതികളെല്ലാം ഇന്ന് ജയിലിന് പുറത്തെന്നും തന്ത്രിയെ അനാവശ്യമായി ജയിലിലടച്ചെന്നും കെ.ബാബു പറഞ്ഞു. പിന്നാലെ പ്രതിപക്ഷത്തെ നേരിടാൻ മന്ത്രിമാർ രംഗത്തെത്തി. തന്ത്രിക്കെന്ത് പ്രത്യേക അവകാശമാണുള്ളതെന്ന് എം.ബി രാജേഷ് ചോദിച്ചു. സഭക്കകത്ത് കോൺഗ്രസും സഭയ്ക്ക് പുറത്ത് ബിജെപിയും തന്ത്രിക്കായി വക്കാലത്ത് എടുത്തെന്നും രാജേഷ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...