ധനമന്ത്രിയുടെ പ്രഖ്യാപനം ജലരേഖ ; വാഹന ഉടമകള്‍ക്ക് വന്‍തുക പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

ആലുവ: കോണ്‍ട്രാക്​ട്​ ക്യാരേജ് വാഹനങ്ങളുടെ ഉടമകള്‍ക്ക് നികുതി അടക്കുന്നതിനുള്ള സമയം നീട്ടി നല്‍കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലായില്ല. ഏപ്രില്‍, മെയ്, ജൂണ്‍ മാസത്തെ നികുതി അടക്കുന്നതിന് ആഗസ്റ്റ്​ 15 വരെ സമയം നീട്ടി നല്‍കിയതായാണ് മന്ത്രി പ്രഖ്യാപിച്ചത്.

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നിയമസഭ സമ്മേളനത്തിലായിരുന്നു വാഹന ഉടമകള്‍ക്ക് ആശ്വാസമേകുന്ന പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഒരു മാസം പിന്നിട്ടിട്ടും ഈ പ്രഖ്യാപനം ഉത്തരവായി ഇറങ്ങിയിട്ടില്ല. ഇത്​ വാഹന ഉടമകള്‍ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. മന്ത്രിയുടെ പ്രഖ്യാപനത്തില്‍ വിശ്വസിച്ച്‌ വാഹനങള്‍ നിരത്തിലിറക്കിയവര്‍ക്ക് നികുതി അടക്കാത്തതിന്റെ  പേരില്‍ വന്‍ തുക പിഴയടക്കാന്‍ നോട്ടീസുകള്‍ നല്‍കിയിരിക്കുകയാണ്.

ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം ഉത്തരവിറങ്ങാത്തതിന്റെ ഫലമായാണ് പിഴ ഈടാക്കാനിട വന്നത്. ഉത്തരവ് വൈകുന്നത് മൂലം കേരളത്തിന് വെളിയിലേക്ക് ഓട്ടം പോകാന്‍ പെര്‍മിറ്റും ലഭികുന്നില്ല. ഈ ദുരിത കാലത്ത് മന്ത്രി നിയമസഭയില്‍ നല്‍കിയ ഉത്തരവിന് വിരുദ്ധമായി നല്‍കിയ ചെക്ക് റിപ്പോര്‍ട്ടുകള്‍ പിന്‍വലിക്കാത്ത പക്ഷം ശക്തമായ സമരവുമായി രംഗത്തിറങ്ങാന്‍ ഒരുങ്ങുകയാണ് വാഹന ഉടമകളുടെ സംഘടനയായ കോണ്‍ട്രാക്‌ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....