കാവഡ് യാത്രയിലെ വിവാദ ഉത്തരവ് ; സ്‌റ്റേ തുടരുമെന്ന് സുപ്രിംകോടതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഉത്തർപ്രദേശിലെ കാവഡ് യാത്ര കടന്നുപോകുന്ന വഴിയിലെ നിയന്ത്രണങ്ങൾക്കുള്ള സുപ്രിംകോടതി സ്റ്റേ തുടരും.തീര്‍ഥയാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകള്‍ക്ക് മുന്നില്‍ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സര്‍ക്കാറുകള്‍ ഉത്തരവിട്ടത്. ഈ ഉത്തരവ് തിങ്കളാഴ്ച സുപ്രിംകോടതി സ്റ്റേ ചെയ്‌തിരുന്നു. ഈ ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. കട ഉടമകളുടെയും ജീവനക്കാരുടെയും പേരുകൾ പ്രദർശിപ്പിക്കാൻ നിർബന്ധിക്കരുതെന്നായിരുന്നു ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട് കോടതി പറഞ്ഞത്. കോടതി പറഞ്ഞു. ഉത്തരവ് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നതായി കാണുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

തുടർന്ന് യു.പി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സർക്കാരുകൾക്ക് നോട്ടീസും അയക്കുകയും ചെയ്തിരുന്നു. കാവഡ് യാത്ര സമാധാനപരമായി നടത്താനും തീർഥാടകർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാതിരിക്കാൻ വേണ്ടിയായിരുന്നു ഉത്തരവെന്ന് ഉത്തർപ്രദേശ് സർക്കാർ സത്യവാങ്മൂലം സുപ്രിംകോടതിയെ അറിയിച്ചിരുന്നു.ആകസ്മികമായി പോലും കാവഡ് യാത്രക്കാരുടെ വിശ്വാസം തകർക്കപ്പെടരുത്. നോൺ വെജ് ഭക്ഷണത്തിന് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...