Tuesday, April 30, 2024 10:29 am

രാമനായി നിതീഷ്, രാവണനായി മോദി ; പോസ്‌റ്റർ വിവാദമാവുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വരാനിരിക്കുന്ന 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വിജയം കാണിക്കുന്ന പോസ്‌റ്ററുകൾ ആർജെഡി നേതാവ് റാബ്‌റി ദേവിയുടെ വസതിക്കും പട്‌നയിലെ സ്‌റ്റേറ്റ് ഓഫീസിനും പുറത്ത് പ്രത്യക്ഷപ്പെട്ടതോടെ വിവാദം ചൂടുപിടിക്കുകയാണ്. തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവിയും മഹാസഖ്യത്തിന്‍റെ വിജയവും വിവരിക്കാൻ രാമായണവും മഹാഭാരതവും ഉൾപ്പെടെയുള്ള ഹൈന്ദവ പുരാണങ്ങൾ എങ്ങനെയാണ് ഉപയോഗിച്ചത് എന്നതാണ് ശ്രദ്ധേയമായ കാര്യം. നിതീഷ് കുമാറിനെ (മഹാഗത്ബന്ധൻ നേതാവ്) ശ്രീരാമൻ/കൃഷ്‌ണനെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാവണൻ/കൻസ എന്നും വിളിച്ചിരിക്കുന്നതായി പോസ്‌റ്റർ സൂക്ഷ്‌മമായി പരിശോധിച്ചാൽ വ്യക്തമാവും. രാമായണത്തിൽ ശ്രീരാമൻ രാവണനെ പരാജയപ്പെടുത്തിയതും മഹാഭാരതത്തിൽ ശ്രീകൃഷ്‌ണൻ കംസനെ പരാജയപ്പെടുത്തിയതും എങ്ങനെയെന്ന് പോസ്‌റ്ററിന്‍റെ ആദ്യ രണ്ട് ഭാഗങ്ങളിൽ വിവരിക്കുന്നു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള മഹാസഖ്യം പ്രധാനമന്ത്രി മോദിയെ പരാജയപ്പെടുത്തുന്നതാണ് പോസ്‌റ്ററിന്‍റെ അവസാന ഭാഗത്തിലുള്ളത്. ഛപ്ര സംസ്ഥാന ജനറൽ സെക്രട്ടറി പൂനം റായിയുടെ ചിത്രത്തോടുകൂടിയ മഹാഗത്ബന്ധൻ സിന്ദാബാദ് മുദ്രാവാക്യങ്ങളും പോസ്‌റ്ററിൽ ചേർത്തിട്ടുണ്ട്. മായാവതി, അഖിലേഷ് യാദവ്, മമത ബാനർജി, നവീൻ പട്‌നായിക്ക് എന്നിങ്ങനെ എല്ലാ പ്രതിപക്ഷ നേതാക്കൾക്കും ഇടയിൽ നിതീഷ് കുമാർ പുതിയ ആളാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി 2034 വരെ അധികാരത്തിലുണ്ടാകും.

ആർക്കും അദ്ദേഹത്തെ തോൽപ്പിക്കാനാവില്ല ബിജെപി വക്താവ് നവൽ കിഷോർ യാദവ്  പറഞ്ഞു. ആരാണ് ഈ പോസ്‌റ്ററുകൾ പതിച്ചതെന്ന് അറിയില്ല. ഇതിന് ആർജെഡി അംഗീകാരം നൽകിയിട്ടില്ല. എന്നാൽ 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള തയ്യാറെടുപ്പ് ബിഹാറിൽ നിന്ന് ആരംഭിച്ചിട്ടുണ്ട്. എല്ലാ പ്രതിപക്ഷ പാർട്ടികളും ബിജെപിക്കെതിരെ ഒന്നിച്ചു നിൽക്കും. പാവപ്പെട്ടവർക്കും യുവാക്കൾക്കും കർഷകർക്കും എതിരായ പാർട്ടിക്കെതിരെയാണ് പോരാട്ടം. ബിഹാറിൽ നിതീഷ് കുമാർ ചുമതലയേറ്റതോടെ അദ്ദേഹം പ്രതിപക്ഷ സഖ്യത്തിന്‍റെ മുഖമാകും. ഓരോ ബിഹാറിയും ഇത് ആഗ്രഹിക്കുന്നു ആർജെഡി ദേശീയ വക്താവ് മൃതുഞ്ജയ് തിവാരി പറഞ്ഞു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബീഹാർ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖർ യാദവ് രാമചരിത മാനസിനെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഹിന്ദു മതഗ്രന്ഥമായ രാമചരിതമാനസ് സമൂഹത്തിൽ വിദ്വേഷം പരത്തുന്നുവെന്ന് പറഞ്ഞതാണ് വിവാദമായത്. രാമചരിതമാനസ്, മനുസ്‌മൃതി, എംഎസ് ഗോൾവാൾക്കറുടെ ‘ബഞ്ച് ഓഫ് തൊട്ട്സ്’ തുടങ്ങിയ പുസ്‌തകങ്ങൾ സാമൂഹികമായ ഭിന്നത സൃഷ്‌ടിച്ചുവെന്നും മന്ത്രി പറഞ്ഞു. ഭരണകക്ഷിയായ ജെഡിയുവും മന്ത്രിയുടെ പ്രസ്‌താവനയെ വിമർശിക്കുകയും അവ പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാർ മൂന്നു തട്ടില്‍ ; സിപിഎമ്മിലെ കണ്ണൂർ ലോബി തകർന്നു –...

0
തിരുവനന്തപുരം : എക്കാലവും സിപിഎമ്മിലെ ശാക്തിക ചേരിയായ കണ്ണൂർ ലോബി...

ഏനാത്ത് സർക്കാർ ഹോമിയോ ആശുപത്രി നവീകരണം വൈകുന്നു

0
ഏനാത്ത് : ഏനാത്ത് സർക്കാർ ഹോമിയോ ആശുപത്രി നവീകരണം വൈകുന്നു. കേന്ദ്ര...

വീതികുറഞ്ഞ് കൊടുമൺ തോട് ; ആശങ്കയില്‍ നെല്‍ക്കര്‍ഷകര്‍

0
കൊടുമൺ :  കൊടുമൺ വലിയതോടിന്‍റെ ആഴവും വീതിയും കൂട്ടിയില്ലെങ്കിൽ ഈ വർഷം...

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വിരലുകളിൽ വോട്ടർമഷി പടർന്നു ; വിദ്യാർഥിനിയ്ക്ക് ഗുരുതര പരിക്ക്

0
ഫറോക്ക്: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വോട്ടർ മഷിതട്ടി എൻ.എസ്.എസ്. വിദ്യാർഥിനിയുടെ വിരലുകൾക്ക് ഗുരുതരമായി...