കാനഡയിലെ വിവാദ വീഡിയോ: ഇത് ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് വ്യക്തമാക്കി കനേഡിയൻ പോലീസ്

For full experience, Download our mobile application:
Get it on Google Play

ഒട്ടാവ: കാനഡയിൽ വാടകക്കാരനെ ഉപദ്രവിച്ചെന്ന ആരോപണത്തിൽ ഇന്ത്യൻ വംശജയായ വീട്ടുടമ വിശദീകരണവുമായി രം​ഗത്തെത്തി. തനിക്കെതിരേയുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് വീട്ടുടമയായ രാജ് ഇൻസ്റ്റ​ഗ്രാം വീഡിയോയിലൂടെ വിശദീകരണം നൽകിയത്. പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തെങ്കിലും അപ്പോൾത്തന്നെ വിട്ടയച്ചെന്നും ഇവർ പറഞ്ഞു.
വാടകക്കാരനുമായി മാസങ്ങളോളമായി തർക്കമുണ്ടെന്നാണ് വീട്ടുടമയുടെ വിശദീകരണം. വാടകക്കാരൻ കുറേ മാസങ്ങളായി വാടക നൽകിയിരുന്നില്ല. മാത്രമല്ല, തന്നെ ഉപദ്രവിക്കുകയും താമസസ്ഥലത്ത് കേടുപാടുകൾ വരുത്തുകയും ചെയ്തു. തനിക്കെതിരേ പ്രചരിച്ച വീഡിയോകൾ പത്തുദിവസത്തിലേറെ മുൻപ് ചിത്രീകരിച്ചതാണ്.

എന്നാൽ, കഴിഞ്ഞദിവസങ്ങളിലാണ് അത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. വാടകക്കാരനുമായുള്ള തർക്കത്തിൽ ടെനൻസി ബോർഡിനെ പരാതിയുമായി സമീപിച്ചിരുന്നു. തുടർന്ന് ബോർഡ് ഇടപെട്ട് കഴിഞ്ഞയാഴ്ച വാടകക്കാരെ ഒഴിപ്പിച്ചു. അതിനുശേഷമാണ് അവർ തനിക്കെതിരേ വീഡിയോ പ്രചരിപ്പിച്ചത്. പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസിന് എന്ത് വിവരം ലഭിച്ചതിനെത്തുടർന്നാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് അറിയില്ല. എന്തായാലും പൊലീസ് അപ്പോൾ തന്നെ വിട്ടയച്ചതായും വീട്ടുടമ പറഞ്ഞു.

പൊലീസും അഭിഭാഷകരും വിഷയത്തിൽ ഇടപെട്ട് പ്രവർത്തിക്കുന്നുണ്ട്. അവർ കാര്യങ്ങളെല്ലാം നല്ലരീതിയിൽ കൈകാര്യംചെയ്യുന്നുണ്ട്. സംഭവിച്ചതെല്ലാം സംഭവിച്ചു. തന്നെ സഹായിച്ച എല്ലാവരോടും നന്ദിയുണ്ട്. കഴിഞ്ഞ നാലുവർഷമായി തനിക്ക് പിന്തുണ നൽകുന്ന പല ഉപഭോക്താക്കളും കഴിഞ്ഞദിവസം വീട്ടിലെത്തി വീണ്ടും പിന്തുണ അറിയിച്ചു. അവരോടെല്ലാം നന്ദിയുണ്ടെന്നും വീട്ടുടമ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആസൂത്രണ ബോർഡിലെ നിയമന തട്ടിപ്പ് ; ഇന്ന് നിർണായക പിഎസ് സി യോഗം

0
തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷാ നിയമന തട്ടിപ്പ് വിവാദങ്ങൾക്കിടെ ഇന്ന് നിർണായക...

കോട്ടയത്തുനിന്ന് വിഴിഞ്ഞം വഴി വിദേശത്തേക്ക്‌ കണ്ടെയ്നർ കയറ്റുമതി ; കൊച്ചിയേക്കാൾ സാമ്പത്തികലാഭം

0
തിരുവനന്തപുരം : കോട്ടയം പോർട്ടിൽനിന്ന് വിഴിഞ്ഞംവഴി കണ്ടെയ്നർ കയറ്റുമതി ആരംഭിച്ചു. കാനഡയിലെ...

പരിശോധനയിൽ പിടിച്ചെടുത്തത് 574 ലിറ്റർ മദ്യം ; അനധികൃതമായി കടത്തിയ പ്രതി അറസ്റ്റിൽ

0
ബീഹാർ: പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ ഗന്ധക്...

പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതിൽ അതൃപ്തിയുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതിൽ അതൃപ്തിയുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ....