ബംഗളൂരു : പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അയൽക്കാരൻ കുത്തേറ്റ് മരിച്ചു. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം. ബുധനാഴ്ച രാത്രിയായിരുന്നും സംഭവം. വിനായക കാമത്ത് ആണ് മരിച്ചത്. ദീപാവലിയുടെ ഭാഗമായി വെങ്കടേശ്വ അപാർട്മെന്റിലെ കാർ പാർക്കിംഗ് സ്ഥലത്ത് വിനായക കാമത്ത് പടക്കം പൊട്ടിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം എന്നാണ് പുറത്തുവരുന്ന വിവരം.
ഇതുകണ്ട് കൃഷ്ണാനന്ദ കിനിയും ഇയാളുടെ മകൻ അവിനാശും കാമത്തിനോട് തർക്കിച്ചു. തർക്കം വളരെ പെട്ടെന്ന് തന്നെ കൈയാങ്കളിയിലെത്തുകയും അച്ഛനും മകനും ചേർന്ന് വിനായക കാമത്തിനെ കുത്തി കൊലപ്പെടുത്തിയെന്നും എന്നും മംഗളൂരു സിറ്റി പോലീസ് പറയുന്നു. കുത്തേറ്റ ഉടനെ തന്നെ കാമത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പരാതിയിൽ ബന്ദർ പോലീസ് കൃഷ്ണാനന്ദ കിനിയ്‌ക്കെതിരെയും മകൻ അവിനാശിനെതിരെയും കേസെടുത്തു. അടുത്തുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. നേരത്തെയും ഇവർക്കിടയിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇതിന്റെ തുടർച്ചയാകാം ഇതെന്നുമാണ് വിവരം.