പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തര്‍ക്കം ; അച്ഛനും മകനും ചേര്‍ന്ന് അയല്‍വാസിയെ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അയൽക്കാരൻ കുത്തേറ്റ് മരിച്ചു. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം. ബുധനാഴ്ച രാത്രിയായിരുന്നും സംഭവം. വിനായക കാമത്ത് ആണ് മരിച്ചത്. ദീപാവലിയുടെ ഭാഗമായി വെങ്കടേശ്വ അപാർട്മെന്റിലെ കാർ പാർക്കിംഗ് സ്ഥലത്ത് വിനായക കാമത്ത് പടക്കം പൊട്ടിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം എന്നാണ് പുറത്തുവരുന്ന വിവരം.

ഇതുകണ്ട് കൃഷ്ണാനന്ദ കിനിയും ഇയാളുടെ മകൻ അവിനാശും കാമത്തിനോട് തർക്കിച്ചു. തർക്കം വളരെ പെട്ടെന്ന് തന്നെ കൈയാങ്കളിയിലെത്തുകയും അച്ഛനും മകനും ചേർന്ന് വിനായക കാമത്തിനെ കുത്തി കൊലപ്പെടുത്തിയെന്നും എന്നും മംഗളൂരു സിറ്റി പോലീസ് പറയുന്നു. കുത്തേറ്റ ഉടനെ തന്നെ കാമത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പരാതിയിൽ ബന്ദർ പോലീസ് കൃഷ്ണാനന്ദ കിനിയ്‌ക്കെതിരെയും മകൻ അവിനാശിനെതിരെയും കേസെടുത്തു. അടുത്തുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. നേരത്തെയും ഇവർക്കിടയിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇതിന്റെ തുടർച്ചയാകാം ഇതെന്നുമാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...

പാലത്തായി പോക്സോ കേസ് : ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

0
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന്...