റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ് തിരിച്ച് പൂട്ടാൻ ശ്രമം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക തയ്യാറാക്കിയതിന് പിന്നാലെ അവരെ കർശനമായി നിരീക്ഷിക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രത്യേക ടീമിനെയും നിയോഗിച്ചു. ഗുണ്ടകളുടെ ‘ഗ്രേ‍ഡ്’ അനുസരിച്ച് ക്രിമിനൽരീതിയും സ്വഭാവവും നോക്കി തരംതിരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഗുണ്ടാ പട്ടികയിലുള്ളവരുടെയും അവരുമായി നിരന്തരം ആശയവിനിമയംനടത്തുന്നവരുടെയും ബാങ്ക് അക്കൗണ്ടും പോലീസ് നിരീക്ഷിക്കും. ഗുണ്ടാ ബന്ധമുള്ളവർ, കാപ്പ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയവർ, റൗഡി ലിസ്റ്റിൽപ്പെട്ടവർ എന്നിവരുടെ സ്ഥാപനങ്ങളും വീടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. കൂടുതൽ ക്രിമിനൽ കേസുകളിൽപ്പെടുന്നവരെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തും.

ഗുണ്ടാസംഘങ്ങൾ ഒത്തുചേർന്നുള്ള ആഘോഷവും ഇത് റീലുകളാക്കി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുചെയ്യുന്നതും പതിവാണ്. വീരാരാധന സൃഷ്ടിക്കുകയാണ് ഇതിന് പിന്നിലുള്ള ലക്ഷ്യമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അക്കാര്യവും നിരീക്ഷിക്കും. പോലീസിന്റെയും അന്വേഷണസംഘത്തിന്റെയും കണ്ണുവെട്ടിക്കാൻ ടെലഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ഗുണ്ടകൾ ആശയവിനിമയം നടത്തുന്നതെന്നും മനസ്സിലായിട്ടിണ്ട്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയന്റെ നേതൃത്വത്തിലാണ് പുതിയ ഓപ്പറേഷൻ നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....