ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

For full experience, Download our mobile application:
Get it on Google Play

തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ക്കിടയില്‍ ധാരണ. ഇരുമന്ത്രിമാരും നിലവിലെ സ്ഥിതിഗതികളും ചര്‍ച്ച ചെയ്തു. എന്നാല്‍ അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇറാന്‍. വീണ്ടും ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഇറാഖിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഗാലിബാഫ് പറഞ്ഞു. അമേരിക്കയ്ക്ക് ശക്തിയുടെ ഭാഷ മാത്രമേ മനസിലാകൂ എന്ന് ഇറാന്‍ ദേശീയ സുരക്ഷാ മേധാവിയും പ്രതികരിച്ചു. അമേരിക്ക ഏര്‍പ്പെടുത്തുന്ന ഉപരോധത്തിന്റെ വിശദാംശങ്ങള്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും. യുഎസ് ഉപരോധത്തെ തുടര്‍ന്ന് ആഗോള എണ്ണവില ബാരലിന് 94 ഡോളര്‍ കടന്നു. പിന്നാലെ അമേരിക്കയെ വിമര്‍ശിച്ച് ചൈന രംഗത്തെത്തിയിരുന്നു.

കൂടുതല്‍ ഉപരോധങ്ങളും സമ്മര്‍ദവും പ്രശ്‌നപരിഹാരത്തിന് ഉതകില്ലെന്ന് ചൈനിസ് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. നയതന്ത്ര-രാഷ്ട്രീയ മാര്‍ഗങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അമേരിക്ക തയാറാകണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു. 2025ലെ Kpler കണക്ക് പ്രകാരം, ഇറാന്‍ കടല്‍മാര്‍ഗം കയറ്റുമതി ചെയ്യുന്ന എണ്ണയുടെ 80 ശതമാനത്തിലധികവും വാങ്ങുന്ന രാജ്യമാണ് ചൈന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...