കോട്ടയം : ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ പണം ഈടാക്കിയ സംഭവം വിവാദത്തില്‍. പുഴയിൽ വീണ് മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം മറവ് ചെയ്യാൻ കോട്ടയം നഗരസഭ 4000 രൂപ ഈടാക്കി. കഴിഞ്ഞ ദിവസം പുഴയിൽ വീണ് മരിച്ച കുച്ച്ബിഹാർ സ്വദേശി നരേഷിന്റെ മൃതദേഹം ഏനാത്ത് നിന്നും കണ്ടെടുത്തപ്പോള്‍ അഴുകി തുടങ്ങിയിരുന്നു. ഈ അവസ്ഥയിൽ നാട്ടില്‍ കൊണ്ടു പോകാന്‍ കഴിയാത്തതിനാൽ നരേഷിന്റെ ബന്ധുക്കൾ മൃതദേഹം കോട്ടയത്ത് സംസ്കരിക്കാൻ അനുമതി തേടി.
മൃതദേഹം സൗജന്യമായി അടക്കം ചെയ്യണമെന്ന് ചിറ്റയം ഗോപകുമാർ ആവശ്യപ്പെടുകയും നഗരസഭാധ്യക്ഷ സമ്മതിക്കുകയും ചെയ്തതാണ്. സംസ്കരിക്കാനായി ശ്മശാനത്തിൽ എത്തിയതോടെ ജീവനക്കാർ ഇടഞ്ഞു. 4000 രൂപ അടയ്ക്കാതെ സംസ്കരിക്കില്ലെന്നാ യിരുന്നു ജീവനക്കാർ . ലോക്ഡൗൺ കാരണം ഉള്ള തൊഴിലും നഷ്ടമായിരിക്കുന്നവരിൽ നിന്ന് 4000 രൂപ പിടിച്ചു പറിച്ച നഗരസഭയുടെ നടപടി വിവാദമായി.