കോട്ടയം : ഫ്ലക്സില്‍ നിന്നും ഉമ്മൻ ചാണ്ടിയുടെ ചിത്രo ഒഴിവാക്കിയതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചു. ഉമ്മൻ ചാണ്ടി അനുകൂലിയെ എതിർ വിഭാഗo മർദ്ദിച്ചു. പരിക്കേറ്റ മനു കുമാർ എന്ന പ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡി.സി.സി ഓഫീസ് സെക്രട്ടറി ലിബിൻ, ഐസക്ക് എന്നിവര്‍ മര്‍ദ്ദിച്ചെന്നാണ് പരിക്കേറ്റ മനു കുമാറിന്‍റെ ആരോപണം. ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയതിനെ ചൊല്ലി വാട്സ് ആപ്പ് ഗ്രൂപ്പില്‍ തർക്കമുണ്ടായിരുന്നു. ബഫർസോൺ പ്രതിഷേധ സംഗമത്തിന്‍റെ ഫ്ലക്സിൽ നിന്നാണ് ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയത്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാർ തമ്മിലാണ് കയ്യാങ്കളി ഉണ്ടായത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.