ഇൻഡോർ: സർക്കാർ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് മധ്യപ്രദേശിൽ ദരിദ്ര മുസ്‌ലിം കുടുംബങ്ങളെ മതപരിവർത്തനം നടത്തുന്നുവെന്ന് കോൺഗ്രസ്. ഒ.ബി.സി, എസ്.സി/എസ്.ടി സർട്ടിഫിക്കറ്റുകളും സർക്കാർ ആനുകൂല്യങ്ങളും നൽകാമെന്ന് വാഗ്ദാനം ചെയ്താണ് മതപരിവർത്തനം നടത്തുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രാകേഷ് സിങ് യാദവ് ആരോപണം ഉയർത്തുന്നു. വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് മതപരിവർത്തനം നടത്തുന്നത്. എസ്.ടി സർട്ടിഫിക്കറ്റിന് 75,000 രൂപയും എസ്.സി സർട്ടിഫിക്കറ്റിന് 50,000 രൂപയും ഒ.ബി.സിക്ക് 25,000 രൂപയുമാണ് ഈടാക്കുന്നത്. ഇൻഡോർ കേന്ദ്രീകരിച്ച് ഇത്തരത്തിൽ 25 ലക്ഷം രൂപയുടെ ഇടപാട് നടന്നുവെന്നും രാകേഷ് സിങ് പറയുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.