സൗഹൃദ നഗറിൽ സൗഹൃദ വേദി കോൺവെക്സ് മിറർ സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

എടത്വ: തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ സൗഹൃദ നഗറിൽ മണ്ണാരുപറമ്പിൽ- മടയ്ക്കൽ പടി റോഡിൽ നിന്നും പ്രധാന റോഡായ എടത്വ-പാരേത്തോട്-തലവടി റോഡിലേക്ക് പ്രവേശിക്കുന്ന ജംഗ്ഷനിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം അധ്യക്ഷത വഹിച്ചു. തോമസ് കെ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെള്ളപ്പൊക്ക സമയങ്ങളിൽ പ്രദേശവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്നും റോഡ് മണ്ണിട്ട് ഉയർത്തുന്നതിന് അടയന്തിരമായ നടപടി സ്വീകരിക്കുമെന്നും എം.എം.എ ഉറപ്പ് നല്കി. നിലവിലുള്ള റോഡ് മണ്ണിട്ട് ഉയർത്തി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തിൽ നിവേദനം നല്കിയിരുന്നു.

പൊതുപ്രവർത്തകൻ റോച്ചാ സി.മാത്യൂ, സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, റോഡ് സമ്പാദക സമിതി രക്ഷാധികാരി പി.വി തോമസ്കുട്ടി പാലപറമ്പിൽ, കൺവീനർ മനോജ് മണക്കളം, പി.ഡി സുരേഷ്,ജേക്കബ് മാത്യൂ കണിച്ചേരിൽ, വിൻസൻ പൊയ്യാലുമാലിൽ, ജോർജ്ജ് കടിയന്ത്ര, വർഗ്ഗീസ് വർഗ്ഗീസ്, ജിനു ഫിലിപ്പ് കുറ്റിയിൽ, ഉണ്ണികൃഷ്ണൻ പുത്തൻപറമ്പിൽ, പ്രിൻസ് കോശി, സുമേഷ് പി, റീബാ അനിൽ, രതീഷ് കുമാർ, തോമസ് വർഗ്ഗീസ് കുടയ്ക്കാട്ടുകടവിൽ, റോബി ചെറിയാൻ, ഷിബു വാഴക്കൂട്ടത്തിൽ, സാം വി മാത്യൂ, ദാനിയേൽ തോമസ് വാലയിൽ, സജിത്ത് ഷാജി ചോളകത്ത്, എബി കെ.കെ, ഉണ്ണികുഷ്ണൻ പുത്തൻപറമ്പിൽ, സുരേന്ദ്രൻ സി.കെ, അനിയൻ വർഗ്ഗീസ്, കമലാസനൻ ദാമോദരൻ, അനിയപ്പൻ, ബേബി മടമുഖ എന്നിവർ നേതൃത്വം നല്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ...

0
കൊച്ചി: അഞ്ചു വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം...

ഛത്തീസ്ഗഡില്‍ നദിയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

0
റായ്പൂര്‍: ഛത്തീസ്ഗഡിലെ മാനിപറ്റില്‍ നദിയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം...

കേരളത്തിലെ പ്രളയഭീഷണി ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ

0
ആലപ്പുഴ: കേരളത്തിലെ പ്രളയഭീഷണി ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി....

‘ഓപ്പൺ ജയിൽ’ സംവിധാനം നടപ്പിലാക്കാൻ ജാർഖണ്ഡ് സർക്കാർ

0
റാഞ്ചി: തടവുകാർക്ക് പകൽ സമയങ്ങളിൽ പുറത്തുപോയി ജോലി ചെയ്യാനും വൈകുന്നേരങ്ങളിൽ...