മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ തട്ടുകടയില്‍ പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പിയ പാചകക്കാരൻ അറസ്റ്റിൽ. വീഡിയോ വൈറലായതിനെ തുടർന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കാറിൽ നിന്ന് വഴിയാത്രക്കാരൻ റെക്കോർഡ് ചെയ്ത വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. ഷോയബ് എന്നയാളാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് പാചകക്കാരനെ നാട്ടുകാർ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു. പകർച്ചവ്യാധി പടർത്തൽ, സാമുദായിക ഐക്യം തകർക്കൽ, ശത്രുത വളർത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തുവെന്ന് പോലീസ് പറഞ്ഞു. ഇത്തരം പ്രവൃത്തികൾ സാമൂഹിക ഐക്യത്തെ തകർക്കുക മാത്രമല്ല, പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുകയും ചെയ്യുമെന്ന് പോലീസ് ഊന്നിപറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് പ്രതിജ്ഞാബദ്ധമാണെന്നും പോലീസ് പറഞ്ഞു.
—-
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
ഉത്തർപ്രദേശിലെ മീററ്റിൽ തട്ടുകടയില്‍ പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പിയ പാചകക്കാരൻ അറസ്റ്റിൽ
RECENT NEWS
Advertisment