മുംബൈ ഭീകരാക്രമണ കേസ് പ്രതി താവൂർ റാണ കോടതിയെ സമീപിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: മുംബൈ ഭീകരാക്രമണ കേസ് പ്രതി താവൂർ റാണ കോടതിയെ സമീപിച്ചു. ജയിലിൽ വെച്ച് കുടുംബവുമായി സംസാരിക്കാൻ അനുമതി തേടിയാണ് ഹർജി. ഡൽഹി പട്യാല ഹൗസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഹർജി നാളെ കോടതി പരിഗണിക്കും. 2019ലാണ് പാകിസ്താൻ വംശജനും കനേഡിയൻ പൗരനുമായ തഹാവൂർ റാണയെ കൈമാറണെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അമേരിക്കക്ക് അപേക്ഷ നൽകിയത്. റാണക്കെതിരായ തെളിവുകളും കൈമാറി. അതേസമയം ഇന്ത്യയിൽ എത്തിയാൽ തന്നെ പീഡിപ്പിക്കുമെന്ന് റാണ യുഎസ് സുപ്രിംകോടതിയിൽ വാദിച്ചിരുന്നു. എന്നാൽ അപേക്ഷ തള്ളിയ അമേരിക്കൻ സുപ്രിംകോടതി 2025 ജനുവരി 25നാണ് റാണയെ ഇന്ത്യക്ക് കൈമാറാൻ അനുമതി നൽകിയത്.

2008ൽ മുംബൈ ഭീകരാക്രമണം നടക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ റാണ മുംബൈയിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. റാണ ഇന്ത്യ വിട്ട് ദിവസങ്ങൾക്കുള്ളിലാണ് ഭീകരാക്രമണം നടന്നത്. ഭീകരബന്ധക്കേസിൽ 2009-ൽ ഷിക്കാഗോയിൽ അറസ്റ്റിലായ റാണ, യുഎസിലെ ലൊസാഞ്ചലസ് ജയിലിലായിരുന്നു. മുംബൈ ഭീകരാക്രമണ കേസിൽ തനിക്ക് പങ്കില്ലെന്നും ഭീകരാക്രമണത്തിൻ്റെ ആസൂത്രണത്തിന് പിന്നിൽ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയാണെന്നും റാണ മൊഴി നൽകിയിരുന്നു. മുംബൈയും ഡൽഹിയും കേരളവും താൻ സന്ദർശിച്ചിരുന്നുവെന്നും കേരളത്തിൽ എത്തിയത് പരിചയക്കാരെ കാണാനാണ് എന്നും മുംബൈ പോലീസിന് റാണ മൊഴി നൽകിയതായാണ് സൂചനകൾ പുറത്ത് വന്നിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി. വീണ ദുബായിലേക്ക് ഹവാല പണമിടപാട് നടത്തി ; ദുബായിൽ ഷെൽ കമ്പനി തുടങ്ങാൻ...

0
തിരുവനന്തപുരം : മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ദുബായിലേക്ക്...

സമാനതകളില്ലാത്ത സുരക്ഷയിൽ രാജ്യതലസ്ഥാനം ; ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കൾ എത്തുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി തയാറായ തലസ്ഥാന ന​ഗരമായ ഡൽഹി സമാനതകളില്ലാത്ത ജാ​ഗ്രതയിൽ....

നീലംപേരൂർ പൂരം പടയണി ഇന്ന് ; വല്യന്നവും അന്നങ്ങളും കോലങ്ങളും എഴുന്നള്ളുന്നള്ളത്ത് രാത്രിയിൽ

0
ചങ്ങനാശേരി : നീലംപേരൂർ പൂരം പടയണി ഇന്ന്. രാത്രി വല്യന്നവും അന്നങ്ങളും...

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

0
എറണാകുളം: സംസ്ഥാനത്ത് ഇന്ന് മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. നാലുജില്ലകളില്‍ യെല്ലോ...