ചങ്ങനാശേരി : നീലംപേരൂർ പൂരം പടയണി ഇന്ന്. രാത്രി വല്യന്നവും അന്നങ്ങളും കോലങ്ങളും ക്ഷേത്രാങ്കണത്തിലേക്ക് എഴുന്നള്ളും. അന്നങ്ങളെയും കോലങ്ങളെയും അലങ്കരിക്കുന്നതിനുള്ള നിറപണികൾ ഇന്നു രാവിലെ 6ന് ആരംഭിക്കും. ഉച്ചയ്ക്ക് 12ന് ഉച്ചപ്പൂജ, കൊട്ടിപ്പാടിസേവ, അന്നമൂട്ട്. രാത്രി 8നു പുത്തൻ അന്നങ്ങളുടെ തേങ്ങാ മുറിക്കൽ, രാത്രി 10നു കുടംപൂജകളി, സർവപ്രായശ്ചിത്തം, അനുജ്ഞ വാങ്ങൽ, തോത്താകളി, 11ന് പുത്തൻ അന്നങ്ങളുടെ തിരുനട സമർപ്പണം, 12ന് വല്യന്നത്തിന്റെ എഴുന്നള്ളത്ത്. തുടർന്ന് കോലങ്ങൾ, പൊയ്യാന, സിംഹം എന്നിവയുടെ എഴുന്നള്ളിപ്പ്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































