ചെറുധാന്യ പാചകരീതികൾ പരിചയപ്പെടുത്തി കുക്കറിഷോ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ചെറുധാന്യങ്ങളുടെ പാചകരീതികൾ പരിചയപ്പെടുത്തിയ കുക്കറിഷോ ശ്രദ്ധേയമായി. സിഎംഎഫ്ആർഐയിൽ നടക്കുന്ന മില്ലറ്റും മീനും പ്രദർശന ഭക്ഷ്യമേളയിൽ വടക്കൻ കർണാടകയിലെ കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ വിദഗ്ധരും വനിതാ കർഷകരും ചേർന്നാണ് കുക്കറിഷോ അവതരിപ്പിച്ചത്. ചെറുധാന്യങ്ങൾ പാകം ചെയ്യുമ്പോൾ രുചി മാത്രമല്ല, പോഷകങ്ങൾ ചോർന്ന് പോകാതെ നോക്കാനും ശ്രദ്ധവേണം. ആരോഗ്യകരമായ രീതിയിൽ ഇവ എങ്ങനെ പാകം ചെയ്യണമെന്ന് അവർ വിശദീകരിച്ചു. കർണാടകയുടെ തനത് ചെറുധാന്യവിഭവങ്ങളുടെ പാചകരീതികളാണ് സംഘം പരിചയപ്പെടുത്തിയത്. ചോളം ഉപയോഗിച്ച് റൊട്ടിയുണ്ടാക്കുന്നതും ചാമയുടെ കടുക, മണിച്ചോളത്തിന്റെ മഞ്ചൂരി, തിന കച്ചോരി, തിന ബിസിബെല്ലെബാത്, റാഗിക്കൊപ്പം തൈര് ചേർത്ത സ്മൂത്തി, റാഗി ഹൽവ തുടങ്ങിയ വിഭവങ്ങൾ പരിചയപ്പെടുത്തിയത്. ഡോ ശ്രീദേവി അംഗഡി, ഡോ സുധ മംഗാണി എന്നിവർക്കൊപ്പം കർഷകരായ ഭാഗ്യ, ശിൽപ, ശ്വേത എന്നിവർ ചേർന്നാണ് കുക്കറി ഷോ അവതരിപ്പിച്ചത്.
———
മേളയിൽ നാളെ (ശനി-ഡിസ 30)
ഭക്ഷ്യസംരംഭകർക്കുള്ള കേന്ദ്രസർക്കാർ സേവനങ്ങൾ- രാവിലെ 10 മുതൽ ഉച്ച വരെ
ചെറുധാന്യ കർഷകർ, സംരഭകർ, റെസ്റ്റോറന്റ് പ്രതിനിധികൾ, ശാസ്ത്രജ്ഞർ എന്നിവർ നയിക്കുന്ന പാനൽ ചർച്ച- 3 മുതൽ 5 വരെ

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂർ പാറളം പഞ്ചായത്ത് ഭരണത്തിൽ നിന്ന് ബിജെപി പുറത്ത്

0
തൃശൂർ: തൃശൂർ പാറളം പഞ്ചായത്ത് ഭരണത്തിൽ നിന്ന് ബിജെപി പുറത്ത്. യുഡിഎഫ്...

അടൂരില്‍ ഇലക്ട്രിക് പോസ്റ്റ്‌ തകര്‍ത്ത ലോറി നിര്‍ത്താതെ പോയി

0
അടൂര്‍ : അടൂര്‍ ഹോളിക്രോസ്സ് - ആനന്ദപ്പള്ളി റോഡില്‍ ഇലക്ട്രിക് പോസ്റ്റിലെ കേബിളില്‍...

തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി വ്യാജ പട്ടയങ്ങൾ നിർമ്മിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ചുള്ള കേസിൽ...

0
ന്യൂഡൽഹി: മലപ്പുറം ജില്ലയിലെ അരീക്കോട് കീഴുപറമ്പ് തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ...

രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം ; ഖേദം പ്രകടിപ്പിച്ച് സിപിഎം ഏരിയ കമ്മിറ്റി...

0
തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം നടത്തി സിപിഎം...