Saturday, May 10, 2025 4:14 pm

പാചകവാതക സിലിണ്ടറിന്റെ തൂക്കം ഉപയോക്താവിനെ ബോധ്യപ്പെടുത്തിയിട്ടു മതി ബില്ലിങ് ’ : മനുഷ്യാവകാശ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: വി​ത​ര​ണം ചെ​യ്യു​ന്ന പാ​ച​ക വാ​ത​ക​ത്തിന്റെ തൂ​ക്കം ഉ​പ​ഭോ​ക്താ​വി​നെ ബോ​ധ്യ​പ്പെ​ടു​ത്തി​യ​തി​നു​ ശേ​ഷം മാ​ത്രം ബി​ല്ലി​ങ് ചെ​യ്യു​ന്ന രീ​തി​യാ​ണ് അ​ഭി​കാ​മ്യ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. പാ​ച​ക​വാ​ത​ക​ത്തിന്റെ തൂ​ക്ക​വും വി​വി​ധ​ ചാ​ര്‍​ജു​ക​ളും സു​താ​ര്യ​മാ​യി അ​റി​യാ​നു​ള്ള അ​വ​കാ​ശം ഓ​രോ ഉ​പ​ഭോ​ക്താ​വി​നു​മു​ണ്ടെ​ന്നും ക​മ്മീ​ഷ​ന്‍ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി പ​റ​ഞ്ഞു. പാ​ച​ക ഗ്യാ​സ് വി​ത​ര​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ള്‍​ക്കെ​തി​രെ അ​ഡ്വ.​എം.​എം. ഹു​മ​യൂ​ണ്‍ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. ക​മ്മീ​ഷ​ന്‍ ക​ല​ക്ട​റി​ല്‍ ​നി​ന്ന് റി​പ്പോ​ര്‍​ട്ട് വാ​ങ്ങി.

പാ​ച​ക വാ​ത​ക വി​ത​ര​ണ കൂ​ലി സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​ക തു​ക ഈ​ടാ​ക്കി​യാ​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​റു​ണ്ടെ​ന്നും ക​ല​ക്ട​ര്‍ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. കൃ​ത്യ​വി​ലോ​പം കാ​ണി​ക്കു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ല്ലാ ഗ്യാ​സ് ഏ​ജ​ന്‍​സി പാ​ച​ക​വാ​ത​ക വി​ത​ര​ണ​ക്കാ​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ല​ക്‌ട്രോ​ണി​ക് ത്രാ​സ് ഉ​പ​യോ​ഗി​ച്ച്‌ ഗ്യാ​സ് സി​ലി​ണ്ട​ര്‍ തൂ​ക്കം നോ​ക്കി ന​ല്‍​ക​ണ​മെ​ന്ന് ഏ​ജ​ന്‍​സി​ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ല​ക്ട​ര്‍ സ​മ​ര്‍​പ്പി​ച്ച വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ പ​റ​ഞ്ഞു.

ഗ്യാ​സ് സി​ലി​ണ്ടറിന്റെ തൂ​ക്കം ഉ​പ​ഭോ​ക്താ​വി​നെ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും ജ​ല അ​തോ​റി​റ്റി വൈ​ദ്യു​തി ബി​ല്ലു​ക​ള്‍​ക്ക് സ​മാ​ന​മാ​യി ബി​ല്ലി​ങ് സി​സ്​​റ്റം വേ​ണ​മെ​ന്നും പ​രാ​തി​ക്കാ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ​രാ​തി​ക്കാ​ര​ന്‍ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ള്‍ കാ​ലി​ക പ്ര​സ​ക്ത​മാ​ണെ​ന്ന് കമ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ല്‍ നി​രീ​ക്ഷി​ച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ​മ്മ​ർ ക്യാ​മ്പ് ‘ലി​യോ​റ’ ഫെസ്റ്റ് ; ര​ണ്ടാം ദി​വ​സം കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കാ​ൻ എ​ത്തി​യ​ത് ...

0
പ​ത്ത​നം​തി​ട്ട : ജി​ല്ല കു​ടും​ബ​ശ്രീ മി​ഷ​ൻ ബാ​ല​സ​ഭാം​ഗ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ...

ഗുജറാത്തിൽ കനത്ത ജാഗ്രത ; കടകൾ പൂർണമായും അടച്ചു

0
ഗുജറാത്ത്: ഗുജറാത്തിലെ ഭുജിൽ കനത്ത ജാഗ്രത നിർദേശം. അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള...

ഗുരുവായൂർ അമ്പലനടയിൽ നാളെ കല്യാണമേളം

0
തൃശൂർ: ഗുരുവായൂർ അമ്പലനടയിൽ നാളെ കല്യാണമേളം. ഏകദേശം 200ലേറെ വിവാഹങ്ങളാണ് ഗുരുവായൂർ...

സി.കേശവന്റെ കോഴഞ്ചേരി പ്രസംഗ നവതി ആഘോഷം നാളെ

0
കോഴഞ്ചേരി : തിരു കൊച്ചി മുഖ്യമന്ത്രിയും സ്വാതന്ത്ര്യസമരസേനാനിയും എസ്.എൻ.ഡി.പി...