പത്തനംതിട്ട : വീട്ടാവശ്യത്തിനുള്ള പാചക വാതകവില സിലിണ്ടറിന് അന്‍പത് രൂപ വീതം വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി അടിയന്തിരമായി പിന്‍വലിക്കണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരുടെ നേതൃയോഗം ആവശ്യപ്പെട്ടു.
പാചക വാതക വില അന്‍പത് രൂപയായും പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്സൈസ് നികുതി രണ്ടുരൂപ വീതം വര്‍ദ്ധിപ്പിക്കുകയും ചെയ്ത നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഏറ്റവും കുറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍പ്പോലും ഇന്ധന വില വര്‍ദ്ധിപ്പിച്ച് ജനങ്ങളെ ദുരിതത്തിലാക്കുവാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ നേതൃയോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ബ്ലോക്ക് പ്രസിഡന്‍റുമാരായ പ്രൊഫ. പി.കെ. മോഹന്‍രാജ്, ദീനാമ്മ റോയി, ഈപ്പന്‍ കുര്യന്‍, ആര്‍. ദേവകുമാര്‍, ജെറി മാത്യു സാം, എബി മേക്കരിങ്ങാട്ട്, സഖറിയ വര്‍ഗ്ഗീസ്, കെ. ശിവപ്രസാദ്, സിബി താഴത്തില്ലത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനു കളീക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ബ്ലോക്ക് പ്രസിഡന്‍റുമാരായ പ്രൊഫ. പി.കെ. മോഹന്‍രാജ്, ദീനാമ്മ റോയി, ഈപ്പന്‍ കുര്യന്‍, ആര്‍. ദേവകുമാര്‍, ജെറി മാത്യു സാം, എബി മേക്കരിങ്ങാട്ട്, സഖറിയ വര്‍ഗ്ഗീസ്, കെ. ശിവപ്രസാദ്, സിബി താഴത്തില്ലത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനു കളീക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.