ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും പാചക വാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന് വില 801 രൂപയായി. പുതിയ വില വ്യാഴാഴ്ച നിലവില്‍ വന്നു. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലവര്‍ധനക്കൊപ്പം അടിക്കടിയുള്ള പാചകവാതക വില വര്‍ധനയും ജനങ്ങള്‍ക്ക് ഇരുട്ടടിയാകും. ഡിസംബര്‍ ഒന്നിനും 16നും 50 രൂപ വീതം കൂട്ടിയിരുന്നു. ഈ മാസം ആദ്യം 25 രൂപ വര്‍ധിപ്പിച്ചതിന് ശേഷം ഫെബ്രുവരി 14ന് സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു. ഫെബ്രുവരിയില്‍ മാത്രം 100 രൂപയാണ് പാചകവാതകത്തിന് വര്‍ധിച്ചത്.
രാജ്യത്ത് വീണ്ടും പാചക വാതക വില വര്‍ധിപ്പിച്ചു ; ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 25 രൂപ കൂട്ടി
RECENT NEWS
Advertisment