ലവ് ജിഹാദ് വിവാദ പരാമര്‍ശം : ഇ.ശ്രീധരന് എതിരെ പൊന്നാനി പോലീസില്‍ പരാതി

For full experience, Download our mobile application:
Get it on Google Play

പൊന്നാനി : ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ലവ് ജിഹാദ്, ബീഫ് വിഷയങ്ങളില്‍ മെട്രോമാന്‍ ഇ ശ്രീധരന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ പോലീസില്‍ പരാതി. ശ്രീധരന്റെ പോലീസ് സ്റ്റേഷന്‍ പരിധിയായ പൊന്നാനിയില്‍ അഭിഭാഷകന്‍ അനൂപ് വിആര്‍ ആണ് പരാതി നല്‍കിയത്.

ഹിന്ദു പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തി വിവാഹം കഴിക്കുന്ന രീതിയില്‍ കേരളത്തില്‍ ലവ് ജിഹാദുണ്ട്, മാംസഭക്ഷണം കഴിക്കുന്നവരെ വെറുപ്പാണ് തുടങ്ങിയ പരാമര്‍ശങ്ങളിലാണ് പരാതി നല്‍കിയത്. പ്രസ്താവനകള്‍ സമൂഹത്തില്‍ മതസ്പര്‍ധയും, വെറുപ്പും പരത്തുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

പ്രിവിലേജുകളുടെ ബലത്തില്‍ ചോദ്യം ചെയ്യപ്പെടാതെ വിലസാമെന്ന് ശ്രീധരന്‍ കരുതേണ്ടതില്ല എന്ന് അനൂപ് വിആര്‍ പറഞ്ഞു. ശ്രീധരനെ നിയമപരമായി നേരിടും. ശ്രീധരന്‍ നിയമത്തെ നേരിടട്ടെ- അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഹിന്ദുക്കള്‍ പോലും ബീഫ് കഴിക്കാറുണ്ട്. എന്താണ് താങ്കളുടെ അഭിപ്രായം എന്നതായിരുന്നു അവതാരകയുടെ  ചോദ്യം. ‘വ്യക്തിപരമായി ഞാന്‍ വളരെ നിഷ്ഠയുള്ള സസ്യാഹാരിയാണ്. മുട്ട പോലും കഴിക്കാറില്ല. ഇറച്ചി കഴിക്കുന്നവരെ തീര്‍ച്ചയായും ഇഷ്ടമല്ല’ – എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ലവ്ജിഹാദിനെക്കുറിച്ച്‌, ‘ലവ് ജിഹാദ്, അതേ, കേരളത്തില്‍ സംഭവിക്കുന്നത് ഞാന്‍ കാണുന്നുണ്ട്. ഹിന്ദുക്കളെ തന്ത്രത്തില്‍ വീഴ്ത്തി വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവര്‍ അനുഭവിക്കുന്നത് എങ്ങനെയെന്നും… ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലിം, ക്രിസ്ത്യന്‍ പെണ്‍കുട്ടികളും തന്ത്രപരമായി വിവാഹം ചെയ്യപ്പെടുന്നുണ്ട്. അത്തരം കാര്യങ്ങള്‍ തീര്‍ച്ചയായും എതിര്‍ക്കുക തന്നെ ചെയ്യും’ – എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...