പാചകവാതക ക്ഷാമം രൂക്ഷം ; പത്തനംതിട്ട ജില്ലയിലെ ഹോട്ടലുകള്‍ അടച്ചു പൂട്ടിത്തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പാചകവാതകം കിട്ടാനില്ലാതെ വന്നതോടെ പത്തനംതിട്ട ജില്ലയിലെ ഹോട്ടലുകള്‍ അടച്ചുപൂട്ടിത്തുടങ്ങി. കഴിഞ്ഞ ദിവസം മാത്രം ജില്ലയിലെ 14 ഹോട്ടലുകള്‍ അടച്ചുപൂട്ടിയെന്നാണ് ഈ മേഖലയിലെ സംഘടനയുടെ  കണക്ക്. മിക്ക ഹോട്ടലുകളും ഗ്യാസ് കൂടുതല്‍ ചെലവ് വരുന്ന ചായയും കാപ്പിയും പൂര്‍ണ്ണമായി നിര്‍ത്തി. ഹോട്ടലുകളിലെ വിഭവങ്ങളുടെ എണ്ണം പകുതിയില്‍ താഴെയാക്കി മാറ്റി. ഊണ് കൂടുതല്‍ ഹോട്ടലുകളും ഒഴിവാക്കി. കറികളുടെ എണ്ണവും കുറച്ചിട്ടുണ്ട്. ഇനിയും ഒന്നോ രണ്ടോ ദിവസം മാത്രമേ പിടിച്ചു നില്‍ക്കാന്‍ കഴിയു എന്നാണ് ഉടമകള്‍ പറയുന്നത്. ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ ആണ് ജില്ലയിലെ ഹോട്ടലുകളില്‍ കൂടുതലും. ഹോട്ടലുകള്‍ അടച്ചുതുടങ്ങിയതോടെ അവധിക്ക് നാട്ടില്‍പോയ ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങി വരാത്ത സ്ഥിതിയും നിലവിലുണ്ട്. ജീവനക്കാര്‍ ഇല്ലാതെയായാല്‍ ഹോട്ടലുകള്‍ പൂര്‍ണ്ണമായി അടച്ചുപൂട്ടേണ്ടി വരുമോ എന്ന ഭയവും ഉടമകള്‍ക്ക് ഉണ്ട്.

ജില്ലയിലെ ഗ്യാസ് ഏജന്‍സികളില്‍ നിന്നും ഗ്യാസ് കിട്ടാനില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഗ്യാസ് ബുക്കിങ്ങിനായി വിളിച്ചാല്‍ പലരും ഫോണ്‍ പോലും എടുക്കാറില്ല. ദിവസവും മൂന്നില്‍ കൂടുതല്‍ വാണിജ്യ ഗ്യാസ് സിലണ്ടറുകളാണ്  ജില്ലയിലെ പല ഹോട്ടലുകളിലും ആവശ്യമായി വരുന്നത്. പുതിയ സിലണ്ടറുകള്‍ കിട്ടാതെ വന്നതോടെ നിലവില്‍ ഉണ്ടായിരുന്നവ കൊണ്ട് മാത്രമാണ് ഇപ്പോഴും പല ഹോട്ടലുകളും ഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്നത്. ഇത് കൂടി തീര്‍ന്നാല്‍ ഗ്യാസ് പൂര്‍ണ്ണമായി ഇല്ലാതെയാകും.

പല ഹോട്ടലുകളും വിറക് ഉപയോഗിച്ച് പാചകം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ എല്ലാ ഹോട്ടലുകളിലും വിറക് അടുപ്പ് ഇല്ലാത്തതിനാല്‍ ഇതും ഫലപ്രദമല്ല. നഗരങ്ങളിലെ ഫ്ലാറ്റുകളിലും വിറകടുപ്പ് ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ ഇവിടെയും ആളുകള്‍ പ്രതിസന്ധിയിലാണ്. വീടുകളില്‍ ഗാര്‍ഹിക സിലണ്ടറും കിട്ടാതെ വന്നതോടെ ഇന്‍ഡക്ഷന്‍ കുക്കറുകളെയും വിറക് അടുപ്പുകളെയും ആണ് ആളുകള്‍ കൂടുതലും ആശ്രയിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...

കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്

0
കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കാട് ദേശീയപാതയിൽ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ...