കൊച്ചി : പാചക വാതക-ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ തലമൊട്ടയടിച്ച് പിച്ച ചട്ടിയെടുത്ത് പ്രതിഷേധിച്ചു. സംസ്‌ഥാനവ്യാപകമായാണ് പ്രതിഷേധം. കൊച്ചിയിൽ രാവിലെ 11 ന് പനമ്പിള്ളി നഗർ ഐഒസി ഓഫീസിന് മുന്നിലാണ് പ്രതിഷേധിച്ചത്. സംസ്ഥാന, ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ നിരവധി പേർ തലമൊട്ടയടിച്ചു.
പാചകവാതകത്തിന് വിലകൂട്ടിയതോടെ ഹോട്ടലുകൾക്ക് ദിവസം 1500 രൂപയുടെ അധിക ബാധ്യതയാണ് വരുന്നത്. കോവിഡിനെ തുടന്ന് പ്രതിസന്ധിയിലായ ഹോട്ടൽ മേഖലക്ക് കനത്ത തിരിച്ചടിയാണ് ഇതുണ്ടാക്കിയത്.
പാചകവാതക വില വർധന : ഹോട്ടൽ വ്യാപാരികൾ തലമൊട്ടയടിച്ചു പ്രതിഷേധിച്ചു
RECENT NEWS
Advertisment