ബ്രെഡ് ഉണ്ടാക്കാന്‍ കുഴച്ച മാവില്‍ തുപ്പിയ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

അജ്മാന്‍: ബേക്കറിയില്‍ ബ്രഡ് ഉണ്ടാക്കുന്നതിനായി കുഴച്ച മാവില്‍ തുപ്പിയതിന് ബേക്കറി തൊഴിലാളിയെ  പോലീസ് കസ്റ്റഡിയിലെടുത്തു. അജ്മാൻ മുനിസിപ്പാലിറ്റി അധികൃതരുടെ സഹായത്തോടെയാണ് അജ്മാൻ പോലീസ് ജനറല്‍ കമാന്‍ഡര്‍ ഏഷ്യൻ തൊഴിലാളിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ബ്രഡ് കുഴച്ചത് മുതല്‍ അതില്‍ തുപ്പിയെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് മുനിസിപ്പാലിറ്റിയിൽ നിന്ന് ലഭിച്ചതിനെത്തുടർന്നാണ് പോലീസ് സംഘം തൊഴിലാളിയെ അറസ്റ്റ് ചെയ്തതെന്ന് അൽ ജാർഫ് അൽ-ഷമൽ പോലീസ് സ്റ്റേഷൻ ഡയറക്ടർ ലഫ്റ്റനന്റ് കേണൽ മുഹമ്മദ് മുബാറക് അൽ-ഗാഫ്‌ലി പറഞ്ഞു.

വൈകുന്നേരം ബേക്കറിയിലെത്തിയ ഒരു ഉപഭോക്താവാണ് തുപ്പുന്നത് ചിത്രീകരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. പിന്നീട് അയാള്‍ വീഡിയോ സഹിതം മുനിസിപ്പാലിറ്റിയ്ക്ക് പരാതി നല്‍കുകയായിരുന്നു. പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യേണ്ടനാല്‍ ഇയാളെ മാനസിക പരിശോധനയ്ക്ക് കൊണ്ടുപോയതായി പോലീസ് പറഞ്ഞു.

അതേസമയം ഭക്ഷ്യ ശുചിത്വവും പൊതുജനാരോഗ്യ നിയമങ്ങളും ലംഘിച്ചതിന് മുനിസിപ്പാലിറ്റി  അധികൃതര്‍ ബേക്കറി അടപ്പിച്ചു. വ്യക്തികളുടെയോ പൊതുജനങ്ങളുടെയോ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമായ എന്തെങ്കിലും പ്രവൃത്തികൾ കണ്ടാല്‍ റിപ്പോർട്ട് ചെയ്യണമെന്ന് ലഫ്റ്റനന്റ് കേണൽ അൽ-ഗാഫ്‌ലി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...

പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരിഗണിക്കണം : പി.എം.എ. സലാം

0
കോഴിക്കോട്: പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരിഗണിക്കണം, ജനസംഖ്യാ അടിസ്ഥാനത്തിൽ കണക്കെടുത്താൽ...

മലബാറിലെ ഖനന – റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് ആശ്വാസം

0
ന്യൂഡൽഹി : മലബാറിലെ ഖനന - റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന്...