കൊച്ചി: സാധാരണക്കാരന് ഇരുട്ടടി നല്‍കി സംസ്ഥാനത്ത് പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ 726 രൂപയാണ് പുതിയ വില. വില വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.
കാസര്‍കോട്ടും കണ്ണൂരും 739 രൂപയാണ് സിലിണ്ടറിന്റെ വില. തിരുവനന്തപുരത്ത് 729ഉം. നേരത്തെ 701 രൂപയായിരുന്നു സിലിണ്ടറിനുണ്ടായിരുന്നത്. ഡിസംബറിലാണ് ഇതിനു മുമ്പ് വില വര്‍ധിപ്പിച്ചത്. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വിലവര്‍ധന കൂടിയാണിത്.