ദീര്‍ഘകാല അവധി : പിരിച്ചുവിട്ട കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് സുപ്രിംകോടതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ദീര്‍ഘകാല അവധിയില്‍പ്പോയി തിരികെ പ്രവേശിക്കാത്തതിന് പിരിച്ചുവിട്ട കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് സുപ്രിംകോടതി. ജീവനക്കാരുടെ അവധി അനധികൃതമല്ലെന്നും അനുവദിക്കപ്പെട്ടതാണെന്നും കണ്ടെത്തിയാണ് നടപടി. ജസ്റ്റിസ് മോഹന്‍ എം. ശാന്തന ഗൗഡര്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി.

ജീവനക്കാര്‍ക്ക് പലവിധ ദീര്‍ഘകാല അവധികള്‍ കെ.എസ്.ആര്‍.ടി.സി നല്‍കുന്നുണ്ട്. വിദേശത്ത് പോകാനും മറ്റും അഞ്ചുവര്‍ഷം വരെയാണ് അവധി അനുവദിക്കുന്നത്.  ഇത്തരത്തില്‍ അവധിയില്‍പ്പോയ ജീവനക്കാരോട് ഉടന്‍തന്നെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കെഎസ്‌ആര്‍ടിസി നിര്‍ദ്ദേശിച്ചു. 136 പേര്‍ക്കാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് കൈപ്പറ്റിയവരില്‍ ഭൂരിപക്ഷത്തിനും കെ.എസ്.ആര്‍.ടി.സി അവശ്യപ്പെട്ട സമയത്ത് ജോലിയില്‍ തിരികെ പ്രവേശിയ്ക്കാന്‍ സാധിച്ചില്ല. ഇവരെ എല്ലാവരെയും കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടു. ഈ നടപടിയ്ക്ക് എതിരെ ജോലി നഷ്ടപ്പെട്ടവര്‍  ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് കരസ്ഥമാക്കി. ഹൈക്കോടതി വിധി ചോദ്യം ചെയ്യുന്നതായിരുന്നു കെ.എസ്.ആര്‍.ടി.സി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച അപ്പില്‍. ഇതാണ് സുപ്രിം കോടതി തള്ളിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...