തിരുവനന്തപുരം : ഞെട്ടിക്കുന്ന തട്ടിപ്പ് കഥകളാണ് ഓരോ സഹകരണ സംഘങ്ങളിൽനിന് ഓരോദിവസവും പുറത്തുവരുന്നത്. അതിൽ തന്നെ വൈവിധ്യമായ പലതരം തട്ടിപ്പുകളുണ്. തിരുവനന്തപുരം സ്റ്റാച്യൂ ചിറക്കുളം റോഡിലെ കെ.എസ്.എഫ്.ഇ സ്റ്റാഫ് സഹകരണ സംഘത്തിൽ നടന്നത് അത്തരമൊരു ‘വെറൈറ്റി’ തട്ടിപ്പാണ്. ഇവിടെ മാനേജറുടെ ചുമതലയുണ്ടായിരുന്ന ക്ലർക്ക് കിളിമാനൂർ സ്വദേശി രവിശങ്കർ വെട്ടിച്ചത് 12.16 കോടി രൂപ.
2000ത്തിൽ തുടങ്ങി 2012ൽ കണ്ടെത്തിയ തട്ടിപ്പിൽ മൊത്തം ബാധ്യത മുക്കിയത് 30.33 കോടി രൂപയെന്നാണ് കണക്കാക്കിയത്. ഇപ്പോഴും ഭാഗികമായി മാത്രമേ നിക്ഷേപകർക്ക് പണം തിരികെ നൽകിയിട്ടുള്ളു. ഇതുവരെ നൽകിയത് 17 കോടി. 14 കോടി തിരിച്ചുകൊടുക്കാൻ കിടക്കുന്നു. രണ്ട് ടേമിലെ പ്രസിഡൻറുമാരും സെക്രട്ടറിമാരും രവിശങ്കറുമാണ് കുറ്റക്കാരെന്ന് സഹകരണ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.